ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

നിക്ഷേപം ‘സേഫ്’ ആക്കി എല്‍ഐസി

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപ സ്ഥാപനമാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍. വിപണിയിലെ വൈവിധ്യമായ ഓഹരികള്‍ എല്‍ഐസി പോര്‍ട്ട്ഫോളിയോയില്‍ കാണാം.

സെപ്റ്റംബര്‍ പാദത്തിലെ കണക്കുപ്രകാരം ലാര്‍ജ്കാപ് ഓഹരികളില്‍ എല്‍ഐസി നിക്ഷേപം വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ ഓഹരികള്‍ വാങ്ങുകയും ചിലത് വിറ്റൊഴിവാക്കുകയും ചെയ്ത ശേഷം സെപ്റ്റംബര്‍ പാദത്തില്‍ എല്‍ഐസി പോര്‍ട്ട്ഫോളിയോ മൂല്യം 16.76 ലക്ഷം കോടി രൂപയാണ്. ആകെ ഓഹരികള്‍ 285.

കയ്യിലുള്ള 285 ഓഹരികളില്‍ 75 എണ്ണത്തില്‍ എല്‍ഐസി നിക്ഷേപം ഉയര്‍ത്തി. ഇതിനൊപ്പം പുതിയ ഏഴ് ഓഹരികള്‍ എല്‍ഐസി ഇക്കാലയളവില്‍ വാങ്ങി. ആകെ 56,000 കോടി രൂപയുടെ ഓഹരികളാണ് സെപ്റ്റംബര്‍ പാദത്തില്‍ എല്‍ഐസി വാങ്ങിയത്. ഇതില്‍ ഭൂരിഭാഗവും ലാര്‍ജ്കാപ് ഓഹരികളിലാണ്.

സെപ്റ്റംബര്‍ പാദത്തില്‍ 84 ഓഹരികളില്‍ എല്‍ഐസി നിക്ഷേപം കുറച്ചു. ഏഴ് ഓഹരികളില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങി. മുന്‍പാദത്തില്‍ 15.72 കോടി രൂപയായിരുന്നു എല്‍ഐസിയുടെ പോര്‍ട്ട്ഫോളിയോ മൂല്യം.

ബ്ലൂചിപ്പ് ഓഹരികളില്‍ ലാര്‍സെന്‍ ആന്‍ഡ് ടുര്‍ബോ യില്‍ 3439 കോടി രൂപയുടെ നിക്ഷേപമാണ് എല്‍ഐസി നടത്തിയത്. മാരുതി സുസൂക്കി ഇന്ത്യ– 2,857 കോടി, ബജാജ് ഫിനാന്‍സ്– 2,659 കോടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് – 2,396 കോടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര– 1,839 കോടി, എസ്ബിഐ– 1,824 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്– 1,686 കോടി, ബജാജ് ഫിന്‍സെര്‍വ്– 1,519 കോടി, കൊട്ടക് മഹീന്ദ്ര ബാങ്ക് – 1,363 കോടി, ഐസിഐസിഐ ബാങ്ക്– 1,351 കോടി.

എല്‍ഐസി വിറ്റഴിച്ച ഓഹരികളില്‍ പ്രധാനി ലുപിന്‍ ആണ്. 2230 കോടി രൂപ മൂല്യമുള്ള ലുപിന്‍ ഓഹരികള്‍ എല്‍ഐസി ഇക്കഴിഞ്ഞ പാദത്തില്‍ വിറ്റു. എന്‍ടിപിസി– 2,129 കോടി, എച്ച്ഡിഎഫ്സി എംഎംസിയുടെ 2,129 കോടി രൂപയുടെ ഓഹരികള്‍ എന്നിവയും എല്‍ഐസി വിറ്റു.

ഹീറോ മോട്ടോക്രോപ്പ്– 1,987 കോടി, ടിസിഎസ്– 1,732 കോടി, ഗെയില്‍ ഇന്ത്യ– 1,726 കോടി, വോള്‍ട്ടാസ്– 1,718 കോടി, ടാറ്റ പവര്‍– 1,706 കോടി, ഹിന്ദുസ്ഥാന്‍ പെട്രോളിയം– 1,562 കോടി എന്നി ഓഹരികളിലും എല്‍ഐസി നിക്ഷേപം കുറച്ചു.

സിയന്‍റ് ലിമിറ്റഡ്, ശ്യാം മെറ്റാലിക്‌സ് ആന്‍ഡ് എനർജി ലിമിറ്റഡ്, സനോഫി കൺസ്യൂമർ ഹെൽത്ത് കെയർ ഇന്ത്യ, ശ്രീറാം ഫിനാൻസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഭാരത് ഇലക്‌ട്രോണിക്‌സ് എന്നിവ ഓഹരികളാണ് എല്‍ഐസി പുതുതായി നിക്ഷേപം നടത്തിയത്.

ആകെ നിക്ഷേപ മൂല്യം 8,560 കോടി രൂപയാണ്.

X
Top