വിദേശ നാണ്യശേഖരം സർവകാല റെക്കോർഡിട്ട് 70,000 കോടി ഡോളറിലേക്ക് കുതിക്കുന്നുഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങൾ, വിപണിയിലെത്തുക 4.25 ലക്ഷം കോടിമേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽ

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഐഡിബിഐ ലയനം പൂര്‍ത്തിയായി

കൊച്ചി: രാജ്യത്തെ സുപ്രധാന ആസ്തി കൈകാര്യ സ്ഥാപനങ്ങളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട്, ഐഡിബിഐ മ്യൂച്വല്‍ ഫണ്ടിനെ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായി. 2023 ജൂലൈ 29 നാണ് ഇരു സ്ഥാപനങ്ങളും ഫലത്തില്‍ ഒന്നായത്.

2023 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് 18,400 കോടി രൂപയുടെ ആസ്തികളും ഐഡിബിഐ മ്യൂച്വല്‍ ഫണ്ട് 3,650 കോടി രൂപയുടെ ആസ്തികളുമാണ് കൈകാര്യം ചെയ്യുന്നത്.

ലയനം പൂര്‍ത്തിയായതോടെ ഐഡിബിഐ മ്യൂച്വല്‍ഫണ്ടിന്റെ 20 പദ്ധതികളില്‍ 10 എണ്ണം എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന്റെ സമാന പദ്ധതികളുമായി ലയിക്കും. ബാക്കിയുള്ള 10 എണ്ണം പ്രത്യേക പദ്ധതികളായി എല്‍ഐസി ഏറ്റെടുക്കും.

ഇതോടെ എല്‍ഐസി മ്യൂച്വല്‍ ഫണ്ടിനു കീഴിലുള്ള മൊത്തം പദ്ധതികളുടെ എണ്ണം 38 ആയിത്തീരും. ഐഡിബിഐ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന്റെ ഓഹരി, വായ്പ, പരിഹാര പദ്ധതികള്‍, ഹൈബ്രിഡ്, സൂചികാ ഫണ്ടുകള്‍, ഇടിഎഫ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ പ്രയോജനവും ലഭിക്കും.

എല്‍ഐസി മ്യൂച്വല്‍ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ വര്‍ധിപ്പിക്കുന്നതിനും ഉല്‍പന്ന വൈവിധ്യം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഐഡിബിഐ മ്യൂച്വല്‍ഫണ്ട് ഏറ്റെടുത്തത്.

വിപണിയിലെ സാന്നിധ്യം കൂടുതല്‍ വിശാലമാക്കാനും നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനും ലയനം സഹായിക്കും.

രാജ്യത്തെ മുഖ്യ വിപണികളിലെ നിക്ഷേപാവശ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള തയാറെടുപ്പില്‍ സുപ്രധാന നാഴികക്കല്ലാണ് ലയനത്തിലൂടെ പിന്നിട്ടതെന്ന് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടിഎസ് രാമകൃഷ്ണന്‍ പറഞ്ഞു.

X
Top