ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനി, ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 13428 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 466 ശതമാനം കൂടുതലാണിത്.
പ്രീമിയം വരുമാനം അതേസമയം 8 ശതമാനം താഴ്ന്ന് 1.31 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1.43 ലക്ഷം കോടി രൂപയായിരുന്നു വരുമാനം.നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം 67498 കോടി രൂപയില്‍ നിന്നും 67846 കോടി രൂപയായി നേരിയ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ അറ്റ കമ്മീഷന്‍ 5 ശതമാനം ഉയര്‍ന്ന് 8428 കോടി രൂപ.
മുഴുവന്‍ വര്‍ഷത്തെ അറ്റാദായം 36397 കോടി രൂപയാണ്.
തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം ഇടിവ്.10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.