ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബജാജ് ഓട്ടോയിലെ ഓഹരികൾ വിറ്റ് എൽഐസി

മുംബൈ: ബജാജ് ഓട്ടോയിലെ അവരുടെ ഓഹരി പങ്കാളിത്തം 7.203 ശതമാനത്തിൽ നിന്ന് 5.200 ശതമാനമായി കുറച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി).

2022 നവംബർ 3 മുതൽ 2022 നവംബർ 16 വരെയുള്ള കാലയളവിൽ ഓപ്പൺ മാർക്കറ്റ് വിൽപ്പനയിലൂടെ ബജാജ് ഓട്ടോയുടെ ഓഹരി മൂലധനത്തിന്റെ 2.003% വരുന്ന 56,68,366 ഓഹരികൾ വിറ്റഴിച്ചതായി എൽഐസി റെഗുലേറ്ററി ഫയലിംഗിൽ കൂട്ടിച്ചേർത്തു. ഓഹരിയൊന്നിന് ശരാശരി 4,069.65 രൂപ നിരക്കിലായിരുന്നു ഇടപാട്.

മോട്ടോർ സൈക്കിളുകൾ, വാണിജ്യ വാഹനങ്ങൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ തുടങ്ങിയ ഓട്ടോമൊബൈലുകളുടെയും അവയുടെ ഭാഗങ്ങളുടെയും വികസനം, നിർമ്മാണം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ബജാജ് ഓട്ടോ. അതേസമയം 65 വർഷത്തിലേറെയായി ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് എൽഐസി.

X
Top