
മുംബൈ: ദീപക് നൈട്രൈറ്റിലെ അവരുടെ ഓഹരി പങ്കാളിത്തം 4.977 ശതമാനത്തിൽ നിന്ന് 5.028 ശതമാനമായി വർധിപ്പിച്ചതായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അറിയിച്ചു.
ഓപ്പൺ മാർക്കറ്റ് ഇടപാട് വഴി കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 0.051 ശതമാനം വരുന്ന 70,087 ഓഹരികളാണ് എൽഐസി സ്വാന്തമാക്കിയത്. ഓഹരിയൊന്നിന് ശരാശരി 2,074.49 രൂപ നിരക്കില്ലായിരുന്നു ഇടപാട്.
കെമിക്കൽ ഇന്റർമീഡിയറ്റുകളുടെ മുൻനിര വിതരണക്കാരിൽ ഒരാളാണ് ദീപക് നൈട്രൈറ്റ്. ഇന്ത്യയിലും വിദേശത്തുമുള്ള അഗ്രോകെമിക്കൽ, ഫാർമസ്യൂട്ടിക്കൽ, പ്ലാസ്റ്റിക്, ടെക്സ്റ്റൈൽസ്, പേപ്പർ, ഹോം, പേഴ്‌സണൽ കെയർ സെഗ്‌മെന്റുകൾ എന്നിവയെ പരിപാലിക്കുന്ന ഇന്റർമീഡിയറ്റുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഇത് വാഗ്‌ദാനം ചെയ്യുന്നു.
അതേസമയം 65 വർഷത്തിലേറെയായി ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന എൽഐസി രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറർ ആണ്. വെള്ളിയാഴ്ച ബിഎസ്ഇയിൽ എൽഐസി ഓഹരികൾ 0.16 ശതമാനം ഉയർന്ന് 620.30 രൂപയായപ്പോൾ ദീപക് നൈട്രൈറ്റ് ഓഹരി 0.41 ശതമാനം ഉയർന്ന് 2,016.20 രൂപയിലെത്തി.