കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ടാറ്റ മോട്ടോഴ്സിലെ ഓഹരി പങ്കാളിത്തം കുറച്ച് എൽഐസി

പ്രമുഖ ടാറ്റ കമ്പനിയായ ടാറ്റ മോട്ടോഴ്സിലെ ഓഹരി പങ്കാളിത്തം കുറച്ചിരിക്കുകയാണ് എൽഐസി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷുറൻസ് സ്ഥാപനമായ എൽഐസി ടാറ്റ മോട്ടോഴ്സിലെ ഓഹരി പങ്കാളിത്തം 5.11 ശതമാനത്തിൽ നിന്ന് 3.09 ശതമാനമായി ആണ് കുറച്ചിരിക്കുന്നത്.

ടാറ്റ മോട്ടോഴ്‌സിലെ ഓഹരി പങ്കാളിത്തം കമ്പനിയുടെ മൊത്തം മൂലധനത്തിന്റെ 3.09 ശതമാനമായി കുറഞ്ഞതായി എൽഐസിയാണ് വെളിപ്പെടുത്തിയത്.2015 ഓഗസ്റ്റ് 28 മുതൽ 2023 ഡിസംബർ 18 വരെയുള്ള കാലയളവിൽ ഓഹരി പങ്കാളിത്തത്തിൽ രണ്ടു ശതമാനം കുറവുണ്ടായി.

ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിലെ എൽഐസി ഓഹരികളുടെ എണ്ണം 16കോടിയിൽ നിന്ന് 10 കോടിയായി ആണ് ചുരുങ്ങുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ആഗോള ഓട്ടോമൊബൈൽ നിർമ്മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ, കാറുകൾ, സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ, പ്രതിരോധ വാഹനങ്ങൾ എന്നിവയെല്ലാ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്നുണ്ട്. ഡിക്‌സൺ ടെക്‌നോളജീസിലെ ഓഹരി പങ്കാളിത്തവും എൽഐസി കുറച്ചിട്ടുണ്ട്.

ഡിക്‌സൺ ടെക്‌നോളജീസ് ഇന്ത്യ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 29 ലക്ഷം ഓഹരികളിൽ നിന്ന് 17 ലക്ഷം ഷെയറുകളായി ആണ് കുറച്ചത്. കമ്പനിയുടെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ 5.012 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി ഷെയർഹോൾഡിംഗ് കുറഞ്ഞിട്ടുണ്ട്.

എൽഐസി ഓഹരി വില ഇപ്പോൾ 794.70 രൂപയാണ്. 52 ആഴ്ചയിലെ ഉയർന്ന വില 820 രൂപയാണ്. താഴ്ന്ന വില 530 രൂപയും.

എൽഐസി 2023 സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ 115 സ്റ്റോക്കുകളിൽ ഓഹരി പങ്കാളിത്തം കുറച്ചിട്ടുണ്ട്. എൽഐസി ഏറ്റവും കൂടുതൽ ഓഹരികൾ കുറച്ച 10-ഓളം സ്റ്റോക്കുകളുണ്ട്.

എൽഐസിക്ക് 274 കമ്പനികളിലായി ഒരു ശതമാനം വീതം ഓഹരി പങ്കാളിത്തം ഉണ്ട്.

X
Top