ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

പവർ ഗ്രിഡിലെ 2 ശതമാനം ഓഹരി വിറ്റ് എൽഐസി

മുംബൈ: കഴിഞ്ഞ അഞ്ച് മാസത്തിനിടെ പവർ ഗ്രിഡ് കോർപ്പറേഷനിലെ കമ്പനിയുടെ രണ്ട് ശതമാനത്തിലധികം ഓഹരി 3,079.43 കോടി രൂപയ്ക്ക് വിറ്റഴിച്ചതായി എൽഐസി അറിയിച്ചു. 2022 മെയ് 18 മുതൽ 2022 ഒക്ടോബർ 11 വരെയുള്ള കാലയളവിലായിരുന്നു നിർദിഷ്ട വിൽപ്പന.

പവർ ഗ്രിഡ് കോർപ്പറേഷന്റെ 2.003 ശതമാനം ഓഹരിയാണ് എൽഐസി വിറ്റത്. ഇതോടെ കമ്പനിയിലെ കോർപ്പറേഷന്റെ ഓഹരി പങ്കാളിത്തം മുൻപത്തെ 36,99,02,170 ഓഹരിയിൽ നിന്ന് 23,01,82,028 ഇക്വിറ്റി ഓഹരികളായി കുറഞ്ഞു. വിൽപ്പനയ്ക്ക് ശേഷം പിജിസിഐഎല്ലിന്റെ 3.3 ശതമാനം ഓഹരിൽ തങ്ങളുടെ കൈവശം ഉള്ളതായി എൽഐസി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഈ കാലയളവിൽ ഓപ്പൺ മാർക്കറ്റ് വിൽപനയിലൂടെ ഓഹരിയൊന്നിന് ശരാശരി 220.40 രൂപ നിരക്കിലാണ് ഓഹരികൾ വിറ്റഴിക്കപ്പെട്ടതെന്ന് എൽഐസി അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഗ്രിഡ് ഇലക്ട്രിക് പവർ ട്രാൻസ്മിഷൻ, ടെലികോം, കൺസൾട്ടൻസി സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറർ കമ്പനിയായ എൽഐസിയുടെ ഓഹരികൾ ബിഎസ്ഇയിൽ 0.28 ശതമാനം ഇടിഞ്ഞ് 613.40 രൂപയിലെത്തിയപ്പോൾ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഹരികൾ 0.35 ശതമാനത്തിന്റെ നഷ്ടത്തിൽ 214.60 രൂപയിലെത്തി.

X
Top