കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എല്‍ഐസി ഓഹരി വില 1,120 പിന്നിട്ടു

മൂന്നാംപാദ പ്രവര്ത്തന ഫലങ്ങള് പുറത്തുവരാനിരിക്കെ ലൈഫ് ഇന്ഷുറന്സ് കോര്പറേഷന്റെ (എല്.ഐ.സി) ഓഹരി വിലയില് കുതിപ്പ്. 1,120 രൂപയെന്ന റെക്കോഡ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഓഹരി വില കുതിച്ചതോടെ വിപണി മൂല്യം ഏഴ് ലക്ഷം കോടി കടന്നു.

പ്രീമിയം ഇനത്തിലെ വളര്ച്ച ഇന്ഷുറന്സ് ഭീമനായ എല്ഐസിയുടെ പ്രവര്ത്തനഫലത്തില് പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്. എം.കെ ഗ്ലോബലിന്റെ അനുമാന പ്രകാരം അറ്റാദായത്തില് 12.2ശതമാനം വര്ധനവുണ്ടാകും.

ഡിസംബര് പാദത്തില് പ്രതീക്ഷിക്കുന്ന ലാഭം 7,108.70 കോടി രൂപയാണ്. ഇതോടെ ബ്രോക്കിങ് ഹൗസുകള് ഹ്രസ്വ-ഇടക്കാലയളവിലെ ലക്ഷ്യവില ഉയര്ത്തിയിട്ടുണ്ട്. 1,150 രൂപവരെ വില ഉയര്ന്നേക്കാം.

എല്ഐസിയുടെ ഓഹരി കുതിച്ചതോടെ പൊതുമേഖലയിലെ മറ്റ് ഇന്ഷുറന്സ് കമ്പനികളും നേട്ടമുണ്ടാക്കി. ജനറല് ഇന്ഷുറന്സ് കോര്പറേഷന്റെ ഓഹരി വില 52 ആഴ്ചയിലെ ഉയര്ന്ന നിലവാരമായ 460.90 രൂപയിലെത്തുകയും ചെയ്തു.

ന്യൂ ഇന്ത്യ അഷ്വറന്സ് കമ്പനിയുടെ ഓഹരി വില 14 ശതമാനമാണ് ഉയര്ന്നത്.

X
Top