ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

പതഞ്ജലിയുടെ 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: യോഗ ഗുരു ബാബാ രാംദേവിന് വീണ്ടും തിരിച്ചടി. പതഞ്ജലി ബ്രാൻഡിനു കീഴിൽ പ്രവർത്തിക്കുന്ന് ദിവ്യ ഫാർമസിയുടെ 14 ഉൽപന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി സസ്‌പെൻഡ് ചെയ്തു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിലാണ് ദിവ്യ ഫാർമസി നിർമ്മിക്കുന്ന 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതെന്നു ലൈസൻസ് ബോഡി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു.

ബാബാ രാംദേവും, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ആചാര്യ ബാലകൃഷ്ണയും പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നടപടിയെന്നതു ശ്രദ്ധേയമാണ്.

മാപ്പ് പരസ്യത്തിന്റെ പകർപ്പ് രേഖപ്പെടുത്താൻ പതഞ്ജലിയുടെ അഭിഭാഷകരോട് സുപ്രീം കോടതി ഏപ്രിൽ 23 ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നു വാദം കേൾക്കൽ മാറ്റിവയ്ക്കുകയായിരുന്നു.

വിവരങ്ങൾ ആളുകൾക്ക് എളുപ്പത്തിൽ വായിക്കുന്ന തരത്തിൽ രേഖപ്പെടുത്തണം. നിങ്ങൾ ഒരു പരസ്യം നൽകുമ്പോൾ, അത് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് നോക്കാനാവില്ല. അത് പേപ്പറിൽ ഉണ്ടായാൽ മാത്രം പോരാ, വായിക്കാവുന്ന തരത്തിൽ ആയിരിക്കണമെന്നു കോടതി നേരത്തേ വീക്ഷിച്ചിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനും, അലോപ്പതി മരുന്നുകൾക്കെതിരെ അഭിപ്രായപ്രകടനം നടത്തിയതിനും ഏപ്രിൽ 16 ന് രാംദേവും, ബാലകൃഷ്ണയും സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ ബോധവാനായിരിക്കുമെന്നും രാംദേവ് ഉറപ്പുനൽകിയിരുന്നു.

പതഞ്ജലി ആയുർവേദ്, രാംദേവ്, ബാലകൃഷ്ണ എന്നിവർക്കെതിരെ അവരുടെ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

അതേസമയം പതഞ്ജലി ആയുർവേദ് ലിമിറ്റഡ് അതിന്റെ പോർട്ട്ഫോളിയോ ഉടച്ചുവാർക്കാൻ ശ്രമങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

ടൂത്ത് പേസ്റ്റ്, ഓയിൽ, സോപ്പ്, ഷാംപൂ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യേതര ബിസിനസ് കൈമാറാനാണ് ശ്രമം നടക്കുന്നത്.

X
Top