ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

എല്‍ഐസിയുടെ അറ്റാദായം നാല് ശതമാനം ഇടിഞ്ഞ് 7,621 കോടി രൂപയിലെത്തി

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എല്‍.ഐ.സി) അറ്റാദായം നാല് ശതമാനം ഇടിഞ്ഞ് 7,621 കോടി രൂപയിലെത്തി.
മുൻവർഷം ഇക്കാലയളവില്‍ അറ്റാദായം 7,925 കോടി രൂപയായിരുന്നു.

പ്രീമിയം ഇനത്തിലുള്ള അറ്റ വരുമാനം 11 ശതമാനം ഉയർന്ന് 1.19 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം വരുമാനം 1.07 ലക്ഷം കോടി രൂപയായിരുന്നു.

ജൂലായ് മുതല്‍ സെപ്തംബർ വരെ വിവിധ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം 16 ശതമാനം വർദ്ധനയോടെ 1.08 ലക്ഷം കോടി രൂപയായി. ആദ്യ വർഷ പ്രീമിയം വരുമാനം 12 ശതമാനം ഉയർന്ന് 11,201 കോടി രൂപയിലെത്തി. മുൻവർഷമിത് 9,988 കോടിയായിരുന്നു.

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അർദ്ധവർഷത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ 91.70 ലക്ഷം പോളിസികളാണ് വിറ്റഴിച്ചത്. കമ്പനിയുടെ കീഴിലുള്ള ആസ്തി ഇക്കാലയളവില്‍ 17 ശതമാനം ഉയർന്ന് 55.39 ലക്ഷം കോടി രൂപയിലെത്തി.

X
Top