കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എൽഐസിയുടെ ലാഭത്തിൽ 49 ശതമാനം വളർച്ച

മുംബൈ: മൂന്നാം പാദത്തിൽ എൽഐസിയുടെ ലാഭത്തിൽ 49 ശതമാനം വളർച്ച. 9,444 കോടി രൂപയാണ് ലാഭം. മുൻവർഷം ഇതേകാലയളവിൽ 6,334 കോടിയായിരുന്നു ലാഭം. പ്രീമിയം വരുമാനം 1,17,017 കോടിയായി ഉയർന്നു. ആകെ വരുമാനം 2,12,447 കോടി രൂപയിലുമെത്തി.

അതേസമയം, ഇന്നലെ ഓഹരി വില 6 ശതമാനത്തിലേറെ വർധിച്ചതോടെ രാജ്യത്തെ ഏറ്റവും വിപണി മൂല്യമേറിയ കമ്പനികളിൽ അഞ്ചാം സ്ഥാനത്തേക്ക് എൽഐസി ഉയർന്നു. 6.99 ലക്ഷം കോടിയാണ് മൂല്യം. റിലയൻസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് എന്നിവയാണ് വിപണി മൂല്യത്തിൽ ആദ്യ നാലു സ്ഥാനത്ത്

X
Top