ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സിലേക്കും

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേക്ക് ചുവടുവയ്ക്കാന്‍ തയാറടെുക്കുന്നു.

ഇതിനായി നിലവിലുള്ള ഏതെങ്കിലും കമ്പനിയെ ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് എല്‍ഐസി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ സിദ്ധാര്‍ഥ് മൊഹന്ദി തന്നെ ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്.

വിവിധ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സംയുക്തമായി ലഭ്യമാക്കാനായി കമ്പനികള്‍ക്ക് കോംപൊസൈറ്റ് ഇന്‍ഷുറൻസ് ലൈസന്‍സ് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയായാണ് എല്‍ഐസിയുടെ ഈ പുതിയ നീക്കം.

പുതിയ സര്‍ക്കാര്‍ കോംപസൈറ്റ് ലൈസന്‍സ് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതുകൊണ്ട് തന്നെ ഞങ്ങള്‍ ആഭ്യന്തരമായി ചില തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ജനറല്‍ ഇന്‍ഷുറന്‍സില്‍ ഞങ്ങള്‍ക്ക് വൈദഗ്ധ്യമില്ല, അതേസമയം ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ഞങ്ങൾക്ക് ഏറെ താല്‍പര്യവുമുണ്ട്.

നിലവിലുള്ള ഏതെങ്കിലും കമ്പനിയെ ഏറ്റെടുത്തുകൊണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന കാര്യവും പരിണഗിക്കുന്നുവെന്ന് സിദ്ധാര്‍ഥ് മൊഹന്ദി പറയുന്നു.

നിലവില്‍ ലൈഫ് ഇന്‍ഷുറൻസ് കമ്പനികള്‍ക്ക് അധിക സേവനം എന്ന നിലയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കാമെങ്കിലും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ട്.

2024 ഫെബ്രുവരിയില്‍ പാര്‍ലമെന്ററി കമ്മറ്റിയാണ് ഇന്‍ഷുറന്‍സിലെ വിവിധ മേഖലകള്‍ക്ക് ഒന്നിച്ചു ലൈസന്‍സ് നല്‍കുന്ന കോപൊസൈറ്റ് ലൈസന്‍സിനെ കുറിച്ച് ശുപാര്‍ശ ചെയ്തത്.

അതുവഴി ഇന്‍ഷുറന്‍സ് രംഗത്തെ ചെലവുകള്‍ കുറയ്ക്കാമെന്നും നിയമപരമായ അനുമതിക്കുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാമെന്നുമാണ് വിശദീകരണം.

എന്നാല്‍ ഇത്തരം ലൈസന്‍സ് ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് ആക്ട് ഭേദഗതി ചെയ്യേണ്ടി വരും.

X
Top