ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എൽഐസി തിളങ്ങുന്നു

രാജ്യത്തെ ഏറ്റവും വലിയ ഐ പി ഒയുമായി വന്ന എൽഐസിക്ക് നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല.

ആങ്കർ നിക്ഷേപകർക്കുള്ള മുപ്പത് ദിവസത്തെ ലോക്ക് ഇൻ പിരീഡ് അവസാനിക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികൾ 675 രൂപയെന്ന ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.

2022 ജൂണിൽ ഇന്ത്യയിലെ എല്ലാ പത്രങ്ങളും വൻ പ്രാധാന്യത്തോടെ കൊടുത്തിരുന്ന ഒരു വാർത്തയായിരുന്നു ഇത്.

എൽ ഐ സി യുടെ ഐ പി ഓയിൽ നിക്ഷേപിക്കാൻ വൻ ആവേശം ഉണ്ടായിരുന്നെങ്കിലും പിന്നീട് ആങ്കർ നിക്ഷേപകർ വിറ്റൊഴിഞ്ഞതോടെ ഓഹരിക്ക് കഷ്ടകാലം തുടങ്ങി.

ആരാണ് ആങ്കർ നിക്ഷേപകർ?
ചെറുകിടക്കാർക്കും, പോളിസി ഉടമകൾക്കും, മറ്റ് നിക്ഷേപകർക്കും ഓഹരികൾ അലോട്ട് ചെയ്യുന്നതിന് മുൻപായി ഓഹരികൾ വാങ്ങുന്ന വൻകിട സ്ഥാപന നിക്ഷേപകരാണ് ആങ്കർ നിക്ഷേപകർ.

ഓഹരിയുടെ ലിസ്‌റ്റിങിന് ശേഷം ഒരു നിശ്ചിത കാലയളവിലേക്ക് വിൽപ്പന നടത്താതെ ഓഹരികൾ കൈവശം വയ്ക്കാൻ ആങ്കർ നിക്ഷേപകർ ബാധ്യസ്ഥരാണ്.

നോർവീജിയൻ വെൽത്ത് ഫണ്ട്, നോർജസ് ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, സിംഗപ്പൂർ സർക്കാർ തുടങ്ങിയവരായിരുന്നു എൽഐസിയുടെ ആങ്കർ നിക്ഷേപകർ.

മറ്റ് ആഗോള ഫണ്ടുകൾക്കൊപ്പം, ആഭ്യന്തര മ്യൂച്വൽ ഫണ്ട് ഹൗസുകളായ എച്ച് ഡി എഫ് സി മ്യൂച്വൽ ഫണ്ട്, എസ് ബി ഐ, ഐ സി ഐ സി ഐ, കോട്ടക് മ്യൂച്ചൽ ഫണ്ട് എന്നിവരും എൽ ഐ സി-ഐ പി ഒ വരിക്കാരായി വന്ന ആങ്കർ നിക്ഷേപകരായിരുന്നു.

എൽ ഐ സി യുടെ ഓഹരി വില ക്രമാതീതമായി ഇടിഞ്ഞ സമയത്ത് നിക്ഷേപകർക്കൊപ്പം സർക്കാരിനും ആശങ്കയുണ്ടായിരുന്നു. എന്നാൽ എൽഐസി ഓഹരിയുടെ ഇടിവ് ഒരു താൽകാലിക തിരിച്ചടി മാത്രമാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിക്ക് ഇനി വളരുവാനും, ഇൻഷുറൻസ് വിപണി പിടിച്ചെടുത്ത്‌ മുന്നേറുവാനും അധികം സാഹചര്യങ്ങളും, സാധ്യതകളും ഇല്ലാത്തതിനാൽ തുടർന്ന് എൽഐസി ഓഹരികളിൽ നിക്ഷേപിക്കേണ്ട എന്ന അഭിപ്രായവും ചില ഓഹരി വിപണി വിദഗ്ധർ പങ്കുവെച്ചു.

വളർച്ച മുറ്റിയ ഒരു കമ്പനിയാണിത് എന്നായിരുന്നു അവർ കണ്ടെത്തിയ കാരണം. എന്നാൽ ഇന്ന് കാര്യങ്ങളെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്.

ആരെയൊക്കെ കടത്തിവെട്ടി?
949 എന്ന ഐ പി ഒ വില നിലവാരത്തിൽ നിന്നും 534 വരെ താഴ്ന്ന എൽ ഐ സി ക്ക് 2024 പുതിയ ഉയരങ്ങൾ എത്തിപിടിക്കുന്ന വർഷമായി.

കഴിഞ്ഞ ഒരു മാസത്തിൽ 29 ശതമാനവും, ആറ്‌ മാസത്തിൽ 68 ശതമാനവും ഒരു വർഷത്തിൽ 74 ശതമാനവും ഉയർന്ന എൽ ഐ സി ഓഹരിയുടെ വിപണി മൂല്യം 7 ലക്ഷം കോടിക്ക് മുകളിലായി.

ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയെക്കാൾ മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമെന്ന അഭിമാനകരമായ പദവി എൽഐസി നേടിയെടുത്തു.

ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ ഇന്ത്യൻ ലിസ്റ്റഡ് കമ്പനി എന്ന പദവിയും എൽഐസി ഈയാഴ്ച തിരിച്ചുപിടിച്ചു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കിങ് ഭീമൻമാരെക്കാളും എച്ച്‌യുഎൽ, ഐടിസി പോലുള്ള എഫ്എംസിജി രംഗത്തെ പ്രമുഖരെക്കാളും ഉയർന്ന വിപണി മൂലധനമാണ് എൽഐസിക്ക് ഇപ്പോൾ ഉള്ളത്.

എച്ച്‌സിഎൽ, വിപ്രോ തുടങ്ങിയ പ്രമുഖ ഐടി കമ്പനികളെയും എൻബിഎഫ്‌സിയിലെ ഏറ്റവും വലിയ കമ്പനിയായ ബജാജ് ഫിനാൻസിനെയും എൽ ഐ സി മറികടന്നു. ചുരുക്കി പറഞ്ഞാൽ എൽഐസിയുടെ വിപണി മൂലധനം നിഫ്റ്റി 50-ൽ ലിസ്റ്റ് ചെയ്തിട്ടുള്ള 45 കമ്പനികളേക്കാൾ ഇപ്പോൾ കൂടുതലാണ്.

ആദ്യകാല പ്രകടങ്ങൾ നോക്കിയാൽ എൽ ഐ സി ക്ക് നല്ല നെറ്റ് വർക്കിലൂടെ ബിസിനസ് വിപുലീകരിക്കാൻ സാധിച്ചിരുന്നു.

ഇൻഷുറൻസ് മേഖലയിൽ ഒരു കുത്തകയായിരുന്ന എൽ ഐ സി യുടെ വിപണി വിഹിതം സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ വന്നതോടെ കുറഞ്ഞു തുടങ്ങിയിരുന്നു.

എന്നാൽ എൽ ഐ സിയുടെ മറ്റു കമ്പനികളിലുള്ള ഓഹരി നിക്ഷേപം ഇൻഷുറൻസ് പ്രീമിയത്തേക്കാൾ നേട്ടം ദീർഘകാലത്തിൽ നൽകിയിട്ടുണ്ട്.

അദാനി ഓഹരികളിൽ വൻ വിൽപ്പന സമ്മർദ്ദം ഉണ്ടായപ്പോഴും മറ്റ് കമ്പനികളെല്ലാം വിറ്റൊഴിഞ്ഞപ്പോഴും എൽ ഐ സി അദാനി ഓഹരികൾ ഒന്നും വിറ്റില്ല. എൽ ഐ സി അതിന്റെ നിക്ഷേപം അടിസ്ഥാന വികസനത്തിലും, പുത്തൻ സാങ്കേതിക വിദ്യയിലും, കാലത്തിനനുസരിച്ച ഇൻഷുറൻസ് സേവനങ്ങളിലും, നല്ല ഓഹരികളിലും ആക്കിയപ്പോൾ കമ്പനി വളരാൻ തുടങ്ങി.

2023 ൽ എൽ ഐ സിയുടെ ഓഹരി നിക്ഷേപങ്ങൾ നല്ല നേട്ടം ഉണ്ടാക്കി തുടങ്ങിയിരുന്നു. ഇന്ത്യൻ വിപണി മുന്നും പിന്നും നോക്കാതെ ഓടിയ ഓട്ടത്തിൽ എൽ ഐ സി നല്ല ലാഭമുണ്ടാക്കി എന്ന് ചുരുക്കം.

നിലവിൽ, എൽഐസിക്ക് റിലയൻസ് ഇൻഡസ്ട്രീസിൽ 6.2% ഓഹരിയുണ്ട്, ഏകദേശം 1.2 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ട്, കൂടാതെ ഐടിസിയിൽ 78,000 കോടിയിലധികം നിക്ഷേപവുമുണ്ട്.

ടിസിഎസ്, ഇൻഫോസിസ്, എസ്ബിഐ, എൽ ആൻഡ് ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലും ഓഹരിയുണ്ട്. ലൈഫ് ഇൻഷുറൻസ് ഭീമനായ എൽ ഐ സി നിലവിൽ 260 ലിസ്റ്റുചെയ്ത ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ട്.

എൽഐസി സൃഷ്ടിച്ച ഗണ്യമായ നിക്ഷേപങ്ങളും ലാഭവും ഓഹരിയിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

കൂടാതെ പൊതുമേഖലാ കമ്പനികളിലേക്ക് ഓഹരി നിക്ഷേപം മലവെള്ളപ്പാച്ചിൽ പോലെ കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഒഴുകി എത്തിയതും എൽ ഐസിയുടെ വിപണി മൂലധനം വർധിപ്പിച്ചു.

ചുരുക്കത്തിൽ പറഞ്ഞാൽ ഇന്ത്യൻ ഓഹരി വിപണിയിലെ മാജിക് തന്നെയാണ് എൽ ഐ സിയെയും വളർത്തിയതെന്ന്‌ നിസംശയം പറയാം.

X
Top