Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ലൈഫ് ഇൻഷുറർമാരുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനത്തിൽ 39% വർധന

മുംബൈ: ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ പുതിയ ബിസിനസ് പ്രീമിയം വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 52,725.26 കോടിയിൽ നിന്ന് 39.73 ശതമാനം വർധിച്ച് 73,674.53 കോടി രൂപയായി ഉയർന്നു. സ്വകാര്യ മേഖലയിലെ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ആദ്യ വർഷ പ്രീമിയം വരുമാനം 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 48.75% വർധിച്ച് 25,473.53 കോടി രൂപയായി ഉയർന്നപ്പോൾ, അതേ കാലയളവിൽ പൊതുമേഖലാ സ്ഥാപനമായ എൽഐസി 35.39 ശതമാനം വളർച്ചയോടെ 48,201 കോടി രൂപയുടെ വരുമാനം നേടി.

ജൂൺ പാദത്തിൽ എൽഐസിയുടെ വിപണി വിഹിതം 210 ബേസിസ് പോയിന്റ് കുറഞ്ഞ് 65.42% ആയി, അതേസമയം എല്ലാ സ്വകാര്യ ലൈഫ് ഇൻഷുറർമാരുടെയും വിപണി വിഹിതം 210 ബേസിസ് പോയിന്റ് ഉയർന്ന് 34.58% ആയിരുന്നു. 2022 ജൂൺ മാസത്തെ എൽഐസിയുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 5.29 ശതമാനം ഇടിഞ്ഞ് 20,643.67 കോടി രൂപയായപ്പോൾ സ്വകാര്യ മേഖലയിലെ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 29.19 ശതമാനം ഉയർന്ന് 10,610.89 കോടി രൂപയായി. സ്വകാര്യ മേഖലയിലെ പ്രധാന ഇൻഷുറർമാരിൽ, എസ്‌ബിഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയം 67.19% വർധിച്ച് 5590.71 രൂപയായപ്പോൾ എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസിന്റേത് 27.18 ശതമാനം ഉയർന്ന് 4851.18 കോടി രൂപയായി. കൂടാതെ പ്രസ്തുത പാദത്തിലെ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 24.45% ഉയർന്ന് 3183.99 കോടി രൂപയായി.

X
Top