രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനത്തിൽ വൻ വർധന

ഡൽഹി: ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ജൂലൈയിൽ 91 ശതമാനം വർധിച്ച് 39,078 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20,434 കോടി രൂപയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറർ ആയതും ലൈഫ് ഇൻഷുറൻസ് വിഭാഗത്തിൽ ഏകദേശം 68.6 ശതമാനം ഷെയർ അവകാശപ്പെടുന്നതുമായ എൽഐസി, പുതിയ ബിസിനസ് പ്രീമിയം വരുമാനത്തിൽ ഇരട്ടി വർധന രേഖപ്പെടുത്തി.

എൽഐസിയുടെ ജൂലൈയിലെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 29,116.68 കോടി രൂപയാണെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (Irdai) ഡാറ്റ കാണിക്കുന്നു. മൊത്തം 24 കമ്പനികളിൽ ബാക്കിയുള്ള 23 കമ്പനികൾ അവരുടെ പുതിയ പ്രീമിയം വരുമാനത്തിൽ 19 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇത് 2021 ജൂലൈയിലെ 8,403.79 കോടിയിൽ നിന്ന് 2022 ജൂലൈയിൽ 9,962.22 കോടി രൂപയായി.

ക്യുമുലേറ്റീവ് അടിസ്ഥാനത്തിൽ, എല്ലാ ഇൻഷുറർമാരുടെയും ആദ്യവർഷ പ്രീമിയം 2021-22ലെ ഇതേ കാലയളവിലെ 73,159 കോടിയിൽ നിന്ന് 54 ശതമാനം വർധിച്ച് 1,12,753 കോടി രൂപയായി. എൽഐസിയെ സംബന്ധിച്ചിടത്തോളം നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ ക്യുമുലേറ്റീവ് പുതിയ പ്രീമിയം 62 ശതമാനം ഉയർന്ന് 77,317.69 കോടി രൂപയായപ്പോൾ സ്വകാര്യ കമ്പനികളുടെ പ്രീമിയം വരുമാനം 2023 ഏപ്രിൽ-ജൂലൈ മാസങ്ങളിൽ 39 % ഉയർന്ന് 35,435 കോടി രൂപയായി.

X
Top