Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ത്രൈമാസ വരുമാനത്തിൽ 8.77 ശതമാനം വർധന രേഖപ്പെടുത്തി ലിങ്കൺ ഫാർമ

മുംബൈ: ലിങ്കൺ ഫാർമയുടെ 2022 മാർച്ചിൽ അവസാനിച്ച പാദത്തിലെ അറ്റ വിൽപ്പന 2021 മാർച്ച് പാദത്തിലെ 79.58 കോടിയിൽ നിന്ന് 28.91 ശതമാനം ഉയർന്ന് 102.59 കോടി രൂപയായി. ഒപ്പം കമ്പനിയുടെ കഴിഞ്ഞ ത്രൈമാസത്തിലെ അറ്റാദായം 11.02 കോടി രൂപയാണ്. 2021 മാർച്ചിൽ ഇത് 12.57 കോടി രൂപയായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ നാലാം പാദത്തിലെ കമ്പനിയുടെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 2021 ഇതേ പാദത്തിലെ 17.78 കോടിയിൽ നിന്ന് 8.77 ശതമാനം വർധിച്ച് 19.34 കോടി രൂപയായി ഉയർന്നു.

അതേസമയം, ലിങ്കൺ ഫാർമയുടെ ഇപിഎസ് 2021 മാർച്ചിലെ 6.29 രൂപയിൽ നിന്ന് 5.50 രൂപയായി കുറഞ്ഞു. ചൊവ്വാഴ്ച ബിഎസ്ഇയിൽ ലിങ്കൺ ഫാർമയുടെ ഓഹരികൾ 2 .46 ശതമാനത്തിന്റെ നഷ്ട്ടത്തിൽ 298.20 രൂപയിലെത്തി. ചികിത്സാ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ലിങ്കൺ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ ടാബ്‌ലെറ്റുകൾ, ക്യാപ്‌സ്യൂളുകൾ, കുത്തിവയ്പ്പുകൾ, സിറപ്പുകൾ എന്നിവ ഉൾപ്പെടുന്നു.

X
Top