Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ചൈനയില്‍ സേവനം അവസാനിപ്പിച്ച് ലിങ്ക്ഡ് ഇന്‍

ബെയ്‌ജിങ്‌: ചൈനയില് സേവനം അവസാനിപ്പിച്ച് സോഷ്യല് നെറ്റ് വര്ക്കിങ് സ്ഥാപനമായ ലിങ്ക്ഡ് ഇന്. ചൊവ്വാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കടുത്ത മത്സരവും വെല്ലുവിളി നിറഞ്ഞ സാമ്പത്തികാവസ്ഥയുമാണ് ഈ തീരുമാനത്തിന് കാരണമെന്ന് ലിങ്ക്ഡ് ഇന് പറഞ്ഞു.

ചൈനയില് വിജയകരമായി പ്രവര്ത്തിച്ചുവന്നിരുന്ന യുഎസി സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലൊന്നായിരുന്നു ലിങ്ക്ഡ് ഇന്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.

തൊഴില്ലന്വേഷകരേയും തൊഴില് ദാതാക്കളേയും തമ്മില് ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്ത്തിക്കുന്ന ഈ സേവനത്തിന്റെ ചൈനയ്ക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പതിപ്പായിരുന്നു ചൈനയില് പ്രവര്ത്തിച്ചിരുന്നത്.

ചൈനയില് നിന്ന് നിയന്ത്രണങ്ങളും നിബന്ധനകളും ശക്തമായതോടെ 2021ല് ലിങ്ക്ഡ് ഇനില് പുതിയ ഉപഭോക്താക്കളെ ചേര്ക്കുന്നത് കമ്പനി നിര്ത്തിവെച്ചു. രാജ്യത്ത് പ്രവര്ത്തിക്കുന്നതിന് വെല്ലുവിളി നിറഞ്ഞ സാഹചര്യവും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

എന്നാല് ലിങ്ക്ഡ് ഇന് പകരമായി ‘ഇന് കരിയര്’ എന്ന പേരില് ലളിതമായൊരു സേവനം മൈക്രോസോഫ്റ്റ് തൈനയില് ലഭ്യമാക്കി. ഈ സേവനവും 2023 ഓഗസ്റ്റ് 9 മുതല് അവസാനിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 716 പേര്ക്ക് ഇതുവഴി ജോലി നഷ്ടമാവും.

ചൈനയില് വളരെ വേഗമുള്ള വളര്ച്ചയായിരുന്നു ലിങ്ക്ഡ് ഇന്. എന്നാല്, ചൈനയില് നിന്ന് തന്നെയുള്ള ആപ്പുകള്ക്ക് വലിയ രീതിയില് ജനപ്രീതി ലഭിച്ചു.


ഫേസ്ബുക്ക്, ട്വിറ്റര്, ഇന്സ്റ്റാഗ്രാം, യൂട്യൂബ് പോലുള്ള യുഎസ് സേവനങ്ങള്ക്ക് വളരെ കാലമായി ചൈനയില് വിലക്കുണ്ടെങ്കിലും ലിങ്ക്ഡ് ഇന് പ്രവര്ത്തിക്കാന് സാധിച്ചിരുന്നു.

X
Top