ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബാങ്ക് വായ്പ കുഭകോണവുമായി ആര്‍ബിഐ ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കുന്നത് തെറ്റെന്ന് സത്യവാങ്മൂലം

ന്യൂഡല്‍ഹി: വലിയ ലോണുകള്‍ അനുവദിക്കുന്നതിലും നിരീക്ഷിക്കുന്നതിലും തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് ഒരു പങ്കുമില്ലെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). അത്തരത്തിലുള്ള പ്രചരണം തെറ്റാണ്. ബാങ്ക് സീനിയര്‍ മാനേജ്‌മെന്റും ബോര്‍ഡംഗങ്ങളും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഉയര്‍ന്ന തുകയുടെ ലോണുകള്‍ അനുവദിക്കുന്നത്.

ആര്‍ബിഐ നോമിനി ഡയറക്ടര്‍ക്ക് ക്രെഡിറ്റ് അനുവദിക്കല്‍ പ്രക്രിയ വീറ്റോ ചെയ്യാന്‍ അധികാരമില്ല, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രബാങ്ക് ബോധിപ്പിക്കുന്നു. വായ്പാ തട്ടിപ്പുകേസുകളില്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യപ്പെടാത്തത് ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്‌മണ്യന്‍ സ്വാമിയും അഭിഭാഷകന്‍ സത്യ സബര്‍വാളും പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ആര്‍ബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

വായ്പാ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന സിബിഐ(സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമി പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ആര്‍ബിഐ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ വീഴ്ച വരുത്തിയതായി സ്വാമി ആരോപിക്കുന്നു. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സുപ്രീം കോടതി ആര്‍ബിഐയ്ക്ക് മൂന്നാഴ്ച സമയം അനുവദിച്ചിരുന്നു.

ജസ്റ്റിസ് ആര്‍ബി ഗവി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. പൊതുമേഖലാ ബാങ്ക് (പിഎസ്ബി) ഡയറക്ടര്‍മാരെ കേന്ദ്രം നോമിനേറ്റ് ചെയ്യുമ്പോള്‍ ചില സ്വകാര്യമേഖലാ ബാങ്കുകളിലും പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകളിലും ആര്‍ബിഐ അധിക ഡയറക്ടര്‍മാരെ നിയമിക്കുന്നു. ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ ആര്‍ബിഐ ഡയറക്ടര്‍ക്ക് കൈകടത്താനാകില്ല.

വായ്പ അനുമതിയും നിരീക്ഷണവും മാനേജ്‌മെന്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമാണ്, സത്യവാങ്മൂലത്തില്‍ ആര്‍ബിഐ ചൂണ്ടിക്കാട്ടി.

X
Top