ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

2000 രൂപ നോട്ടുകളുടെ നിക്ഷേപം: ബാങ്കുകളില്‍ പണലഭ്യത വര്‍ധിക്കും

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നത് തുടരുന്നതിനാല്‍ ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത വര്‍ദ്ധിച്ചേയ്ക്കും. നേരത്തെ നിശ്ചയിച്ച 1 ട്രില്യണ്‍ രൂപയിലധികം പണലഭ്യത മെച്ചപ്പെടുമെന്ന് എസ്ബിഐ അറിയിച്ചു. ഇതിനര്‍ത്ഥം പലിശ നിരക്ക് വര്‍ദ്ധനവുണ്ടാകുമെന്നാണ്.

മാര്‍ക്കറ്റ് പ്രവണത അനുസരിച്ച് 2000 നോട്ടുകളില്‍ 80 ശതമാനവും നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ബാക്കി 20 ശതമാനം ചെറിയ കറന്‍സികളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. കറന്‍സി മാനേജ്‌മെന്റിന്റെ ഭാഗമായി 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം മെയ് 19 നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ 20,000 രൂപ വരെയുള്ള നോട്ടുകള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ ഡെപ്പോസിറ്റ് വിന്‍ഡോ മെയ് 23 മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ ലഭ്യമാണ്. അതേസമയം 14,000 കോടി രൂപയുടെ 2000 രൂപ കറന്‍സി നോട്ടുകള്‍ നിക്ഷേപമായി സ്വീകരിച്ചതായി എസ്ബിഐ തിങ്കളാഴ്ച അറിയിച്ചു.

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ആഘാതം നാമമാത്രമായിരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞിരുന്നു. 2000 രൂപ നോട്ടുകള്‍ മൊത്തം കറന്‍സിയുടെ 10.8 ശതമാനം മാത്രമായാതാണ് കാരണം. ബാങ്കുകളില്‍ ഇടിച്ചുകയറരുതെന്നും ഗവര്‍ണര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും സെപ്തംബര്‍ 30 വരെ സമയമുണ്ട്.1000 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്നത് ഊഹാപോഹമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ ആവശ്യത്തിലധികം നോട്ടുകള്‍ സിസ്റ്റത്തില്‍ ലഭ്യമാണെന്ന് അറിയിച്ചു.

മതിയായ സ്റ്റോക്കുകളുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.

X
Top