ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പണലഭ്യത കമ്മിയായി, ആര്‍ബിഐ നിക്ഷേപം ഒരുമാസത്തെ ഉയര്‍ന്ന തോതില്‍

ന്യൂഡല്‍ഹി: മൂന്നാഴ്ചയ്ക്കിടെ ആദ്യമായി ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത കമ്മിയായി. ഇതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യില്‍ നിന്നും വായ്പയെടുക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായി. പാദാവസനത്തോടനുബന്ധിച്ചുണ്ടായ മുന്‍കൂര്‍ നികുതി അടവും വിദേശ വിനിമയ വിപണിയിലെ കേന്ദ്രബാങ്ക് ഇടപെടലുമാണ് പണലഭ്യത ചുരുക്കിയത്.

കറന്‍സി ചോര്‍ച്ച മറ്റൊരു കാരണമാണ്. ഡിസംബര്‍ 16 വരെ ആര്‍ബിഐ 40,853 കോടി രൂപ നിക്ഷേപിച്ചു, നവംബര്‍ 24 ന് ശേഷം ആദ്യമായാണ് കേന്ദ്രബാങ്ക് ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് തുക ഒഴുക്കുന്നത്.

മാത്രമല്ല, ഒക്ടോബര്‍ 30 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഡിസംബര്‍ 17ന് 24,220 കോടി രൂപയും ഡിസംബര്‍ 18ന് 21,793 കോടി രൂപയും റിസര്‍വ് ബാങ്ക് നിക്ഷേപിക്കുകയായിരുന്നു. ആര്‍ബിഐ ഫണ്ടുകള്‍ ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത കുറവിനെ സൂചിപ്പിക്കുന്നു.

അതേസമയം കേന്ദ്രബാങ്ക് ഫണ്ടുകള്‍ ആഗിരണം ചെയ്യുന്ന പക്ഷം അത് പണമിച്ചത്തിന്റെ അടയാളമാണ്. ഡിസംബര്‍ 16-ന് മുമ്പ്, എല്ലാ ദിവസവും, ആര്‍ബിഐ ബാങ്കുകളില്‍ നിന്ന് ഫണ്ട് സമാഹരിച്ചിരുന്നു. ശരാശരി 1.5 ട്രില്യണ്‍ രൂപയാണ് ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടത്.

മുന്‍കൂര്‍ നികുതിയുടെ ഒഴുക്കും സര്‍ക്കാര്‍ ചെലവുകള്‍ മന്ദഗതിയിലായതുമാണ് പണലഭ്യത കുറയ്ക്കുന്നതെന്ന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ഗൗര സെന്‍ഗുപ്ത നിരീക്ഷിക്കുന്നു. ജിഎസ്ടി പേയ്‌മെന്റ് ഔട്ട്ഫ്‌ലോകള്‍ കാരണം ഡിസംബര്‍ 20 വരെ ലിക്വിഡിറ്റി കുറയാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ചെലവുകള്‍ മാസവസാനത്തോടെ വര്‍ദ്ധിക്കും.

ഇതോടെ പണലഭ്യത മെച്ചപ്പെടുകയും ചെയ്യും. വിശകലന വിദഗ്ധര്‍ പറയുന്നതനുസരിച്ച്, കറന്‍സി ചോര്‍ച്ച – അല്ലെങ്കില്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് പുറത്തുപോകുന്ന കറന്‍സി — ഈ മാസം വേഗത്തിലായി. ഡിസംബര്‍ 9 വരെ കറന്‍സിയില്‍ 26,900 കോടി രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

പണലഭ്യതയിലെ ഞെരുക്കം ആര്‍ബിഐയുടെ മോണിറ്ററി പോളിസിയുടെ ലക്ഷ്യമായ-വെയ്റ്റഡ് ആവറേജ് കോള്‍ മണി നിരക്ക് (WACR) ല്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു. തിങ്കളാഴ്ച ഡബ്ല്യുഎസിആര്‍ 6.50 ശതമാനമായിരുന്നു. ഇത് പലിശ നിരക്കിന്റെ ഉയര്‍ന്ന തലമായ മാര്‍ജിനല്‍ സ്റ്റാന്റിംഗ് ഫെസിലിറ്റി നിരക്കിന് സമാനമാണ്.

ഇന്‍ട്രാഡേയില്‍, ബാങ്ക് ഫണ്ടുകളുടെ ഹ്രസ്വകാല ചെലവ് നിര്‍ണ്ണയിക്കുന്ന ഇന്റര്‍-ബാങ്ക് കോള്‍ മണി നിരക്ക് 6.60 ശതമാനമായി ഉയര്‍ന്നു.

X
Top