
ന്യൂഡല്‍ഹി: ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത മിച്ചം കഴിഞ്ഞ 9 മാസത്തിനിടെ റെക്കോര്‍ഡ് ഉയരത്തിലെത്തി. സര്‍ക്കാര്‍ ചെലവുകളും സാമ്പത്തിക ആസ്തികളിലേയ്ക്കുള്ള വിദേശ നിക്ഷപ ഒഴുക്കുമാണ് പണലഭ്യത വര്‍ദ്ധിപ്പിച്ചത്. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ ബാങ്കുകള്‍ നിക്ഷേപിക്കുന്ന തുക കണക്കാക്കിയാണ് മിച്ചം കണ്ടെത്തുന്നത്.
ഏപ്രിലില്‍ ഇതുവരെ സെന്‍ട്രല്‍ ബാങ്ക് പ്രതിദിനം ശരാശരി 2.05 ലക്ഷം കോടി രൂപയും ഏപ്രില്‍ 5 ന് 2.71 ലക്ഷം കോടി രൂപയും ബാങ്കുകളില്‍ നിന്ന് ആഗിരണം ചെയ്തതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ജൂലൈ ആറിനാണ് ബാങ്കുകള്‍ അവസാനമായി റിസര്‍വ് ബാങ്കില്‍ വലിയ തുക നിക്ഷേപിച്ചത്.
നടപ്പ് മാസത്തെ പ്രതിദിന ശരാശരിയായ 2 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്താവുന്ന ഫണ്ടുകള്‍ റിസര്‍വ് ബാങ്കിന് ലഭിച്ചതും ആ മാസത്തിലാണ്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഏപ്രിലില്‍ ഇതുവരെ 1.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഇക്വിറ്റികളാണ് സ്വന്തമാക്കിയത്. ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യം ഒരു ശതമാനം ഉയരുകയും ചെയ്തു.
ഇന്‍ട്രാഡേ കോള്‍ മണി നിരക്ക്, റിപ്പോ നിരക്കിനേക്കാള്‍ 190 ബേസിസ് പോയിന്റ് കുറഞ്ഞത് അധിക പണലഭ്യതയുടെ വ്യാപ്തി പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, സര്‍ക്കാര്‍ ചെലവിന്റെ 60% ഒരു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളിലാണ് സാധാരണഗതിയില്‍, സംഭവിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം കോടി രൂപയാണ് കാപെക്സിനായി കേന്ദ്രം നീക്കിവച്ചിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, വരുമാന സ്ട്രീമുകളില്‍ വ്യക്തത വരുന്നതുവരെ കാപെക്സ് ചെലവിടുന്നതില്‍ സര്‍ക്കാര്‍ മന്ദഗതിയിലുള്ള സമീപനം സ്വീകരിച്ചു. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ബാങ്കുകള്‍ ഈ മാസം മൊത്തം 61,113 കോടി രൂപയുടെ ഫണ്ടുകള്‍ സെന്‍ട്രല്‍ ബാങ്കിന് തിരികെ നല്‍കും. ഇതില് 33,935 കോടി രൂപയുടെ വീണ്ടെടുക്കല് ഇതിനകം നടന്നിട്ടുണ്ട്.