ലണ്ടന്‍: യുണൈറ്റഡ് കിംഗ്ഡ (യുകെ) ത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസ് അഥവാ മേരി എലിസബത്ത് ട്രസിനെ തെരഞ്ഞെടുത്തു. കണ്‍സര്‍വേറ്റീവ് നേതൃത്വത്തിനായുള്ള മത്സരത്തില്‍ ഋഷി സുനക്കിനെ കീഴ്‌പെടുത്തിയതോടെയാണ് പ്രധാനമന്ത്രിയായി ലിസ് ട്രസ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. കണ്‍സര്‍വേറ്റീവ് നേതാവ് സര്‍ ഗ്രഹാം ബ്രാഡി പ്രഖ്യാപിച്ചത് പ്രകാരം 81,326 വോട്ടുകളാണ് ട്രസിന് ലഭിച്ചത്.
അതേസമയം സുനക്ക് 60,399 വോട്ടുകള്‍ നേടി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജി വച്ച ബോറിസ് ജോണ്‍സണിന്റെ പിന്‍ഗാമിയായാണ് ലിസ് ട്രസ് പ്രധാനമന്ത്രി പദമേറുന്നത്. ടോറി നേതൃത്വ മത്സരത്തില്‍ ട്രസിന്റെ പ്രധാന വെല്ലുവിളി 42 കാരനായ മുന്‍ ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍ ഋഷി സുനക്കായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ സുനക്കിന്റെ വെല്ലുവിളി മറകടന്ന് ട്രസ് ഒന്നാം സ്ഥാനത്തെത്തി.
ഡൗണിംഗ് സ്ട്രീറ്റിന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ ട്രസിനെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ ഒരു നിരയാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പം, തൊഴില്‍ കലഹങ്ങള്‍, രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ ബുദ്ധിമുട്ടുകള്‍ എന്നിവ പരിഹരിക്കാന്‍ മുന്‍ഗാമിയായ ബോറിസ് ജോണ്‍സണ് കഴിഞ്ഞിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ഇനി ട്രസിന് തലവേദനയാകും.