ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഹൈ ക്വാളിറ്റിയില്‍ പാട്ട് കേള്‍ക്കാൻ പുതിയ ഫീച്ചറുമായി സ്പോട്ടിഫൈ

പുതിയ ഫീച്ചറുമായി മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്പോട്ടിഫൈ. ഉയര്‍ന്ന നിലവാരമുള്ള ശബ്ദാനുഭവം വാഗ്ദാനം ചെയ്യുന്ന ലോസ് ലെസ് ഓഡിയോ സൗകര്യം താമസിയാതെ സ്പോട്ടിഫൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

കുറേ വര്‍ഷങ്ങളായി സ്പോട്ടിഫൈ ലോസ് ലെസ് ശബ്ദാനുഭവം നല്‍കുമെന്ന വാഗ്ദാനം നല്‍കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം അത് യാഥാര്‍ത്ഥ്യമായേക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു ശബ്ദത്തിന്റെ യഥാര്‍ത്ഥ ഡിജിറ്റല്‍ ഫോര്‍മാറ്റ് നിലനിര്‍ത്തിക്കൊണ്ടുള്ള ഉയര്‍ന്ന ബിറ്റ് റേറ്റുള്ള ഫയലുകളെയാണ് ലോസ് ലെസ് ഓഡിയോ എന്ന് പറയുന്നത്.

സ്ട്രീം ചെയ്യുന്നതിന് വേണ്ടി കംപ്രസ് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ഡാറ്റയൊന്നും നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ഇതിന്റെ ഫലമായി ശബ്ദത്തിന്റെ ഗുണമേന്മ വര്‍ധിക്കുകയും ചെയ്യുന്നു.

മൊബൈല്‍ വേര്‍ഷനുകളിലും ഡെസ്‌ക് ടോപ്പിലും ഈ സൗകര്യം ലഭ്യമാകും. തുടക്കത്തില്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ലോസ് ലെസ് ഓഡിയോ ശബ്ദാനുഭവം നല്‍കാനിടയുള്ളൂ.

ചിലപ്പോള്‍ ലോസ് ലെസ് ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്ന പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാനും അവതരിപ്പിച്ചേക്കും.

X
Top