Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിങുകള്‍ക്കു തുടക്കമായി

കണ്ണൂര്‍: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (എന്‍എസ്ഇ) സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എസ്എസ്ഇ) ആദ്യ അഞ്ച് ലിസ്റ്റിങുകള്‍ നടത്തി. സ്വാമി വിവേകാനന്ദ യൂത്ത് മൂവ്‌മെന്റ്, ട്രാന്‍സ്‌ഫോം റൂറല്‍ ഇന്ത്യ, മുക്തി, ഏകലവ്യ ഫൗണ്ടേഷന്‍, എസ്ജിബിഎസ് ഉന്നതി ഫൗണ്ടേഷന്‍ എന്നിവയുടെ ലിസ്റ്റിങാണ് നടന്നത്. വിവിധ വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താനായി ഏകദേശം 8 കോടി രൂപയോളമാണ് ഈ ലിസ്റ്റിങുകളുടെ ഫലമായി ലഭ്യമായത്.
സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി പുച്ച്, സെബിയുടെ സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ആര്‍ ബാലസുബ്രഹ്‌മണ്യം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലിസ്റ്റിങ് ചടങ്ങ്.

X
Top