രാജ്യത്തെ ബാങ്കുകളുടെ ലാഭത്തില്‍ വർധനസ്വർണവിലയിൽ മികച്ച കുറവ്, ബോണ്ടിൽ തെന്നിവീണ് രാജ്യാന്തര വിലമൂന്നുവര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഇരട്ടിയായതായി ആര്‍ബിഐഅമൃത് ഭാരത്: കേരളത്തിലെ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി ജനുവരിയില്‍ പൂര്‍ത്തിയാവുംദീപാവലി വിപണിയിൽ ഉള്ളി വില കുതിക്കുന്നു

ബിഎസ്എൻഎൽ 5ജി ട്രയൽ റണ്ണുമായി ടിസിഎസ് ഉൾപ്പെടെയുള്ള കമ്പനികൾ

ന്യൂഡൽഹി: ബിഎസ്എൽഎലിൻ്റെ(BSNL) 5ജി(5G) പരീക്ഷണങ്ങൾക്ക് ഡൽഹിയിൽ(Delhi) തുടക്കം. പ്രാദേശിക ടെലികോം നിർമ്മാതാക്കൾ ആണ് പരീക്ഷണങ്ങൾ ആരംഭിക്കുന്നത്.

അടുത്തിടെ ബിഎസ്എൻഎൽ തേജസ്, ടിസിഎസ്, സി-ഡോട്ട് എന്നിവയുടെ സഹായത്തോടെ രാജ്യത്തുടനീളം 4ജി വിന്യസിച്ചിരുന്നു.

വിവിഡിഎൻ, ലേഖ വയർലെസ്, ഗലോർ നെറ്റ്‌വർക്ക്സ്, സി-ഡോട്ട് എന്നിവയാണ് 700 മെഗാഹെർട്‌സ് സ്‌പെക്‌ട്രം ബാൻഡ് ഉപയോഗിച്ച് ബിഎസ്എൻഎലിന്റെ 5ജി ട്രയലുകൾ ആരംഭിച്ചിരിക്കുന്നത്.

ചാണക്യപുരി, മിൻ്റോ റോഡ്, കരോൾ ബാഗ്, രാജേന്ദ്ര നഗർ, ഷാദിപൂർ എന്നിവിടങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. വിജയിച്ചുകഴിഞ്ഞാൽ, 4ജിക്ക് സമാനമായ പ്രാദേശിക ഉപകരണങ്ങൾ ഉപയോഗിച്ച് തന്നെ 5ജി വാണിജ്യപരമായി വിന്യസിക്കാൻ ആകും. ഇത് ബിഎസ്എൻഎലിൻ്റെ ചെലവ് കുറയ്ക്കും.

ഇറക്കുമതി ചെലവുകൾ കുറയ്ക്കാനും സഹായകരമാകും. ഇത് ബിഎസ്എൻൽ 5ജി വിചാരിച്ചതിലും വേഗത്തിൽ എത്താൻ സഹായകരമാകും. പൂർണമായി തദ്ദേശീയമായി തന്നെ സേവനങ്ങൾ എത്തിക്കാൻ ആയാൽ ഈ രംഗത്തെ പ്രാദേശിക കമ്പനികൾക്കു അത് നേട്ടമാകും.

‌5ജി ട്രയലുകൾക്കായി വിവിധ ഉപകരണങ്ങൾ വിന്യസിക്കുന്നതിനും മറ്റുമായി പ്രാദേശിക കമ്പനികൾക്ക് ബിഎസ്എൻഎല്ലിൽ നിന്നോ സർക്കാരിൽ നിന്നോ സാമ്പത്തിക പിന്തുണ ലഭിച്ചിട്ടില്ല. ടിസിഎസും ഡൽഹിയിൽ സമാനമായ ട്രയൽ റൺ ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ കമ്പനികൾ ദീപാവലിക്ക് 5ജി ട്രയൽ റൺ നടത്തിയേക്കും.

ബിഎസ്എൻഎൽ 4ജി വിന്യാസം പൂർണമാകുന്നു

ജൂലൈയിൽ ജിയോ, എയർടെൽ, വി തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുടെ താരിഫ് വർദ്ധന കാരണം ബിഎസ്എൻഎൽ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. താങ്ങാനാവുന്ന നിരവധി റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്.

ബജറ്റിൽ 6,000 കോടി രൂപ സർക്കാർ ബിഎസ്എൻഎലിനായി വകയിരുത്തിയതിനാൽ കമ്പനി രാജ്യത്തുടനീളം 4ജി വിന്യാസം വേഗത്തിലാക്കുകയാണ്. രാജ്യത്തുടനീളം മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകാനായി ഒരു ലക്ഷം മൊബൈൽ ടവറുകൾ കമ്പനി സ്ഥാപിക്കും. അധികം വൈകാതെ തന്നെ 4ജി എല്ലാവരിലും എത്തിക്കുകയാണ് ലക്ഷ്യം.

അടുത്തിടെ, കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബിഎസ്എൻഎല്ലിൻ്റെ പദ്ധതികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ ടെലികോം വ്യവസായ രംഗത്ത് ഇപ്പോൾ ജിയോ, എയർടെൽ, വി എന്നിവക്കൊപ്പം ഇപ്പോൾ ബിഎസ്എൻഎലുമുണ്ട്.

ബിഎസ്എൻഎല്ലിൻ്റെ വിജയം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണ്.

X
Top