ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കന്നുകാലി ഇൻഷുറൻസ് പദ്ധതിക്കു തുടക്കം

ൻഷുറൻസ്, മൃഗസംരക്ഷണ വകുപ്പുകൾ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നു സംസ്ഥാനത്തു നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു.

മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവരുടെ സാന്നിധ്യത്തിൽ, ഇൻഷുറൻസ് ഡയറക്ടറുടെ ചുമതലയുള്ള ബുഷ്റ എസ്. ദീപ, മൃഗസംരക്ഷണ അഡീഷനൽ ഡയറക്‌ടർ ഡോ. കെ.സിന്ധു, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡപ്യൂട്ടി ജനറൽ മാനേജർ ജെന്നി പി. ജോൺ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. 65,000 രൂപ വരെ മതിപ്പുവിലയുള്ള 50,000 കന്നുകാലികൾക്കാണ് ആദ്യഘട്ടത്തിൽ പരിരക്ഷ.

പൊതുവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ കാലികൾക്ക് 50%, പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളുടേതിന് 70 % എന്നിങ്ങനെയാണ് പ്രീമിയം തുകയുടെ സർക്കാർ സബ്സിഡി.

ഒരു വർഷ ഇൻഷുറൻസിന് ഉരുവിന്റെ മതിപ്പുവിലയുടെ 4.48 %, 3 വർഷത്തേക്ക് 10.98 % എന്നിങ്ങനെയാണു പ്രീമിയം. 65,000 രൂപ മതിപ്പ് വിലയുള്ള കാലിക്ക് ഒരുവർഷ പ്രീമിയം 2912 രൂപയാണ്. പൊതുവിഭാഗത്തിലെ വിഹിതം 1456 രൂപ. തുല്യ തുക സർക്കാർ വഹിക്കും.

പട്ടികവിഭാഗ കുടുംബമാണെങ്കിൽ 874 രൂപയും സർക്കാർ വിഹിതം 2038 രൂപയുമാണ്.
മൂന്നു വർഷ പ്രീമിയത്തിനും ഇതേ നിരക്കിൽ സബ്‌സിഡിയുണ്ട്.

പദ്ധതിയിൽ കർഷകർക്കുള്ള പഴ്സനൽ ആക്സിഡന്റ് ഇൻഷുറൻസ് സംസ്‌ഥാന ഇൻഷുറൻസ് വകുപ്പ് നേരിട്ട് നടപ്പിലാക്കും. പരമാവധി അഞ്ചുലക്ഷം രൂപയാണ് കവറേജ്.

ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിൽ നാമമാത്ര പ്രീമിയം മാത്രമാണ് കർഷകൻ നൽകേണ്ടത്.

X
Top