സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

കേന്ദ്രസര്‍ക്കാറിന്റെ വായ്പ ചെലവ് ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരിന്റെ വായ്പ ചെലവ് അടുത്ത 6 മാസത്തേക്ക് ഉയര്‍ന്നിരിക്കും. പണപ്പെരുപ്പത്തിന്റെ ദിശയും അത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) 4% ലക്ഷ്യത്തിലേക്ക് തിരിച്ചുവരുന്ന സമയവും അനിശ്ചിതത്വത്തിലാണെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

”10 വര്‍ഷ ബാങ്കേഴ്‌സ് ട്രാന്‍സേക്ഷന്‍ യീല്‍ഡ് 7% ന് മുകളില്‍ തുടരും,” തിരിച്ചറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് ഈ വര്‍ഷം ഒരു നിരക്ക് കുറയ്ക്കാമെന്നാണ്. പക്ഷേ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നതോടെ അതിനുളള സാധ്യത മങ്ങി. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം കൂടുതല്‍ നീണ്ടുനില്‍ക്കും.”

ഇന്ത്യയുടെ കേന്ദ്ര ബാങ്ക് 2022-23 മാര്‍ച്ച് മുതല്‍ റിപ്പോ നിരക്കുയര്‍ത്തുകയാണ്. ഇതിനോടകം 250 ബേസസ് പോയിന്റ് (bps) ഉയര്‍ത്തി. നിലവില്‍ 6.5% ലാണ് റിപ്പോ നിരക്കുള്ളത്.

2023-24 ഒന്നാം പാദം അവസാനിച്ചിട്ടും നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐയ്ക്ക് സാധിച്ചിട്ടില്ല. ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 25 മാസത്തെ താഴ്ചയായ 4.31% ല്‍ എത്തിയെങ്കിലും ജൂണ്‍ 12 ന് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം അത് 4.81% ആയി ഉയര്‍ന്നിരുന്നു. ഇത് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷിച്ച 4.6% ല്‍ കൂടുതലാണ്.

4 മാസത്തെ കുറവ് അവസാനിപ്പിച്ചാണ് പണപ്പെരുപ്പം ഉയര്‍ന്നത്. ഒരു ബേസസ് പോയിന്റ് ഒരു ശതമാനത്തിന്റെ നൂറില്‍ ഒരു ഭാഗമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ബാങ്കേഴ്‌സ് ട്രാന്‍സേക്ഷന്‍ യീല്‍ഡ് ജൂലൈ17ന് 7.08% ല്‍ വ്യാപാരം നടത്തി. ഇത് ജൂണ്‍ ആദ്യം 7% ല്‍ താഴെയായിരുന്നു. സര്‍ക്കാരിന്റെ വായ്പ ചെലവ് ഒരു പ്രധാന ഘടകമാണ്.
കാരണം ഇത് സ്വകാര്യ കമ്പനികളുടേയും കുടുംബങ്ങളുടെയും വായ്പ നിരക്കിനെ ബാധിക്കുന്നു.

ജൂണില്‍ ഹെഡ്ലൈന്‍ റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്ന് വരികയും അടുത്ത മാസങ്ങളില്‍ 5% ന് മുകളിലേക്ക് കൂടുകയും ചെയ്യുമെന്നതിനാല്‍ ഈ വര്‍ഷം റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണ്.

X
Top