രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വായ്പാ വിപണി കുതിക്കുന്നു

കൊച്ചി: ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വായ്പകളുടെ വളര്‍ച്ച ഇന്ത്യന്‍ വായ്പാ വിപണിക്കു കരുത്തേകുന്നതായി ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു.

സിഎംഐ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് 18-30 വയസ് പ്രായമുള്ള ഉപഭോക്താക്കളാണ് പുതിയ ക്രെഡിറ്റ് അന്വേഷണങ്ങളില്‍ ഏറ്റവും വലിയ പങ്ക്. അതേസമയം ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഡിമാന്‍ഡിലെ വിഹിതം നേരിയ തോതില്‍ വര്‍ദ്ധിച്ചു.

ഇന്ത്യയിലെ ചെറുകിട വായ്പകളുടെ സ്ഥിതിയെ കുറിച്ച് വിശ്വസനീയമായ സൂചനകള്‍ നല്‍കുന്ന സിഎംഐ 2021 ഡിസംബറിലെ 93 പോയിന്‍റെ അപേക്ഷിച്ച് 2022 ഡിസംബറില്‍ 100 പോയിന്‍റ് എന്ന നിലയില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യയിലെ വായ്പാ വിപണി സുസ്ഥിര വികസന പാതയിലാണെന്നും വായ്പകളുടെ പ്രകടനം ശക്തമായി തുടരുകയാണെന്നും ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.

എങ്കില്‍ തന്നെയും ആഗോള നീക്കങ്ങളുടെ പ്രതിഫലനം പരിഗണിച്ച് വായ്പാ നഷ്ട സാധ്യതകള്‍ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top