ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സംസ്ഥാനത്തെ ബാങ്കുകളിൽ വായ്പയും കിട്ടാക്കടവും വർദ്ധിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലെ വായ്പാ വിതരണത്തിൽ വൻ വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) വായ്പകൾ 16 ശതമാനം വർദ്ധിച്ചപ്പോൾ നിക്ഷേപങ്ങൾ 8 ശതമാനവും കൂടി.

ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം രണ്ട് ശതമാനം ഉയർന്ന് 69 ശതമാനമായി. ഇത് സംസ്ഥാനത്തെ ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുന്നതിന്റെ സൂചനയായി കണക്കാക്കുന്നു.

അതേസമയം ബാങ്കുകളിലെ കിട്ടാക്കടവും വർദ്ധിക്കുന്നതായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ (സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്രി- എസ്.എൽ.ബി.സി.) കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവലോകന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കൂടുതലും എം.എസ്.എം.ഇകൾക്ക്

ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കാണ് (എം.എസ്.എം.ഇ) കഴിഞ്ഞ വർഷം സംസ്ഥാനത്തെ ബാങ്കുകൾ കൂടുതലായും വായ്പ നൽകിയിരിക്കുന്നത്. എസ്.എൽ.ബി.സി റിപ്പോർട്ട് പ്രകാരം കേരളത്തിലെ ബാങ്കുകൾ 3,494 കോടി രൂപയുടെ അധിക വായ്പകൾ എം.എസ്.എം.ഇകൾക്കായി നൽകിയിട്ടുണ്ട്.

ഈ വിഭാഗത്തിലെ ആകെ വായ്പ ഇതോടെ 68,451 കോടി രൂപയായി. ഇതിൽ സ്വകാര്യ ബാങ്കുകളിൽനിന്ന് 50.90 ശതമാനവും പൊതുമേഖലാ ബാങ്കുകളിൽനിന്ന് 45.16 ശതമാനം വായ്പകളുമാണ് നൽകിയിരിക്കുന്നത്.

ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് ലഭിച്ച വായ്പയിൽ 58.14 ശതമാനവും നേടിയത് സേവന മേഖലയാണ്. മാനുഫാക്ചറിംഗ് മേഖല 28.25 ശതമാനവും റീട്ടെയിൽ വ്യാപാരമേഖല 12.76 ശതമാനവും നേടിയെന്നാണ് കണക്കുകൾ.

വായ്പാവിതരണ വ‌ർദ്ധന

2022-23 സാമ്പത്തിക വർഷത്തിൽ വായ്പാ വിതരണം ലക്ഷ്യമിട്ടതിലും കൂടുതലായിരുന്നു. പ്രൈമറി സെക്ടറിൽ 1.62 ലക്ഷം കോടി രൂപ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. എന്നാൽ 1.91 ലക്ഷം കോടി രൂപ വിതരണം ചെയ്തു.

പൊതുമേഖലാ ബാങ്കുകൾ 46.99 ശതമാനവും സ്വകാര്യ ബാങ്കുകൾ 30.01 ശതമാനവുമാണ് വിതരണം ചെയ്തത്. 10ജില്ലകൾ 100 ശതമാനത്തിന് മുകളിൽ വായ്പ വിതരണം ചെയ്തു. 175 ശതമാനം വിതരണം ചെയ്ത എറണാകുളം ഒന്നാമതും 173 ശതമാനവുമായി തിരുവനന്തപുരം രണ്ടാമതുമാണ്.

സെക്കൻഡറി സെക്ടറിൽ 120 ശതമാനമാണ് ലക്ഷ്യം കൈവരിച്ചത്. 100 ശതമാനത്തിലധികം ലക്ഷ്യം നേടിയത് 9 ജില്ലകളാണ്. എറണാകുളം (202 ശതമാനം), തിരുവനന്തപുരം (179 ശതമാനം), ആലപ്പുഴ (162 ശതമാനം) എന്നിവയാണ് മുന്നിൽ. ഈ വിഭാഗത്തിൽ പൊതുമേഖലാ ബാങ്കുകൾ 50.49 ശതമാനവും സ്വകാര്യ ബാങ്കുകൾ 37.70 ശതമാനവുമാണ് വിതരണം ചെയ്തത്.

കിട്ടാക്കടവും കൂടുന്നു

അതേസമയം സംസ്ഥാനത്തെ ബാങ്കുകളിൽ കിട്ടാക്കടം കൂടുതലും ഉള്ളത് എം.എസ്.എം.ഇ. വായ്പകളിലാണ്. 8.26 ശതമാനമാണ് ഈ മേഖലയിലെ കിട്ടാക്കടമെന്ന് എസ്.എൽ.ബി.സി. റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ വിദ്യാഭ്യാസ വായ്പകളിലെ കിട്ടാക്കടം 7.43 ശതമാനമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ മാത്രം 1942 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ വിതരണം ചെയ്തിട്ടുണ്ടെന്ന് എസ്.എൽ.ബി.സി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം കിട്ടാക്കടം ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഭവന വായ്പകളിലാണ്. 1.61 ശതമാനമാണ് ഈ മേഖലയിലെ കിട്ടാക്കടം.

കാർഷിക വായ്പകളിലെ കിട്ടാക്കട നിരക്ക് 3.38 ശതമാനമാണ്.

X
Top