Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

തദ്ദേശീയ ടൂറിസം കുതിപ്പിലെന്ന് റിപ്പോര്‍ട്ട്

പനാജി: 2034-ഓടെ തദ്ദേശീയ ടൂറിസം ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് 67 ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന ചെയ്യുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (ഡബ്ല്യുടിടിസി). പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന ആഗോള ഉച്ചകോടിയില്‍ ലോക ടൂറിസം ബോഡി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.  
സ്വദേശി ടൂറിസം സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല; ഇത് കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നതിനും സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നതായി ഉച്ചകോടിയില്‍ സംസാരിച്ച ഡബ്ല്യുടിടിസി പ്രസിഡന്റും സിഇഒയുമായ ജൂലിയ സിംപ്‌സണ്‍ പറഞ്ഞു. സാംസ്‌കാരിക പൈതൃകം, ഭാഷകള്‍, പരമ്പരാഗത ആചാരങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതില്‍ തദ്ദേശീയ വിനോദസഞ്ചാരം നിര്‍ണായക പങ്കുവഹിക്കുന്നു. ആഗോള ട്രാവല്‍, ടൂറിസം മേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണയും വിഭവങ്ങളും നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു അതുല്യമായ സംരംഭമായ ‘ടുഗെദര്‍ ഇന്‍ ട്രാവല്‍’ ഈ സമ്മേളനത്തിനിടെ ഡബ്ല്യുടിടിസി ആരംഭിച്ചു.  
എസ്എംഇ കളുടെ ബിസിനസ്സ് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും അവരുടെ ശബ്ദം ആഗോള തലത്തില്‍ കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  
ബിസിനസ്സ് യാത്രകള്‍ ഈ വര്‍ഷം പ്രീ-പാന്‍ഡെമിക് ലെവലുകള്‍ മറികടന്ന്, മുമ്പ് പ്രവചിച്ചതിനേക്കാള്‍ വേഗത്തില്‍, 1.5 ട്രില്യണ്‍ ഡോളറിലെത്തുമെന്നും ഡബ്ല്യുടിടിസി പ്രവചിക്കുന്നു.  
ആഗോള ടൂറിസം വ്യവസായം 2024-ല്‍ വേഗമേറിയ വളര്‍ച്ചയിലേക്ക് തിരിച്ചുവരുകയാണ്, 2023 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്ത്  16 ശതമാനം വര്‍ധന ഉണ്ടായി. ഈ പുനരുജ്ജീവനത്തിന് വലിയ തോതില്‍ സംഭാവന നല്‍കുന്നത് ഏഷ്യാ പസഫിക് മേഖലയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

X
Top