Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

2.3 ബില്യൺ ഡോളറിന്റെ കരാർ നേടി ലോക്ഹീഡ് മാർട്ടിൻ കോർപ്പറേഷൻ

ന്യൂയോർക്: 120, H-60M ബ്ലാക്ക് ഹോക്കുകൾ നിർമ്മിക്കാനുള്ള 2.3 ബില്യൺ ഡോളറിന്റെ കരാർ യുഎസ് സൈന്യത്തിൽ നിന്ന് ലോക്ഹീഡ് മാർട്ടിൻ കോർപ്പറേഷൻ നേടിയെന്ന് പെന്റഗൺ അറിയിച്ചു. ഇതിന് പുറമെ അഞ്ച് വർഷത്തെ കരാറിൽ അധികമായി 135 വിമാനങ്ങളുടെ ഓപ്ഷനുകൾ ഉൾപ്പെടുന്നതായും, ഈ വിമാനങ്ങൾ സൈന്യത്തിനും മറ്റ് യുഎസ് ഏജൻസികൾക്കും സഖ്യകക്ഷികൾക്കും ലഭ്യമാക്കുമെന്നും, ഇത് ഓപ്ഷനുകൾക്കൊപ്പം മൊത്തം കരാർ മൂല്യം 4.4 ബില്യൺ ഡോളറായി ഉയർത്തുന്നതായും സൈന്യം പ്രസ്താവനയിൽ പറഞ്ഞു. നവീകരണം, പുനർനിർമ്മാണം, മാറ്റിസ്ഥാപിക്കൽ, സാങ്കേതികവിദ്യ ഉൾപ്പെടുത്തൽ എന്നിവയിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ശേഷി ആവശ്യങ്ങൾ നിറവേറ്റാൻ ഈ മൾട്ടി-ഇയർ കരാർ ആർമിയെ സഹായിക്കുമെന്ന് യൂട്ടിലിറ്റി ഹെലികോപ്റ്റർ പ്രോജക്ട് മാനേജർ കേണൽ കാൽവിൻ ലെയ്ൻ പറഞ്ഞു.

ലോകത്തുടനീളം സാന്നിധ്യമുള്ള ഒരു അമേരിക്കൻ ബഹിരാകാശ, ആയുധം, പ്രതിരോധം, വിവര സുരക്ഷ, സാങ്കേതിക കോർപറേഷനാണ് ലോക്ഹീഡ് മാർട്ടിൻ കോർപ്പറേഷൻ. 1995 മാർച്ചിൽ ലോക്ക്ഹീഡ് കോർപ്പറേഷനെ മാർട്ടിൻ മരിയറ്റയുമായി ലയിപ്പിച്ചാണ് ഈ സ്ഥാപനം രൂപീകരിച്ചത്.

X
Top