
ന്യൂഡല്‍ഹി: ഒരു കോടി രൂപ വരെയുള്ള, ഓപ്ഷന്‍ വില്‍പന എസ്ടിടി, കേന്ദ്രസര്‍ക്കാര്‍ 2100 രൂപയാക്കി ഉയര്‍ത്തി. നേരത്തെയിത് 1700 അഥവാ 23.5 ശതമാനമായിരുന്നു. ഒരു കോടി വരെയുള്ള അവധി വ്യാപാരത്തിന് മുകളിലുള്ള നികുതി 1000 രൂപയില്‍ നിന്നും 1250 രൂപയാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയ സാമ്പത്തിക ഭേദഗതി ബില്‍ 2023 പ്രകാരമാണിത്.നിരവധി ഔദ്യോഗിക ഭേദഗതികളും 20 വകുപ്പുകളും ബില്ലില്‍ ചേര്‍ത്തിട്ടുണ്ട്. ഡെറിവേറ്റീവ് ഉള്‍പ്പടെയുള്ള എല്ലാ സ്റ്റോക്ക് മാര്‍ക്കറ്റ് ഇടപാടുകള്‍ക്കും മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്കും ബാധകമായ രീതിയില്‍ 2004 ലാണ് എസ്ടിടി(സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ്) നിലവില്‍ വരുന്നത്. ഫിനാന്‍സ് ബില്‍ നിര്‍ദ്ദേശ പ്രകാരം 35 ശതമാനം ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിക്കാത്ത മ്യൂച്വല്‍ ഫണ്ടുകളിലെ-ഡെബ്റ്റ് ഫണ്ടുകള്‍, അന്താരാഷ്ട്ര ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍ എന്നിവ- എക്‌സ്‌പോഷ്വര്‍ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കണം. എയ്ഞ്ചല്‍ ടാക്‌സില്‍ മാറ്റം വരുത്താനും ബില്‍ തയ്യാറായില്ല. ഇത് സ്റ്റാര്‍ട്ടപ്പുകളെ നിരാശരാക്കും. മാറ്റങ്ങള്‍ 2024-25 അസസ്മെന്റ് വര്‍ഷത്തിലോ 2023-2024 സാമ്പത്തിക വര്‍ഷത്തിലോ പ്രാബല്യത്തില്‍ വരും.