
തിരുവനന്തപുരം: പ്രവാസികൾക്കായി ലോക കേരള കേന്ദ്രങ്ങൾ എന്ന ആവശ്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഈ പദ്ധതിക്ക് പ്രാഥമികമായി അഞ്ചു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പ്രവാസം ഒട്ടേറെ പേർക്ക് നഷ്ടക്കച്ചവടമാകുന്നുണ്ട്. ഈ മേഖലയിൽ വലിയ ബോധവൽക്കരണ പ്രവർത്തനം നടത്തും.
വിദേശവിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.