ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തി ഓഡിറ്റിംഗ്; തയ്യാറാകാന്‍ സ്ഥാപനങ്ങളോടാവശ്യപ്പെട്ട്‌ സിഎജി

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഭരണനിര്‍വഹണത്തിലേക്ക് കൂടുതല്‍ കടന്നുകയറുകയാണെന്ന് നിരീക്ഷിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഗിരീഷ് ചന്ദ്ര മുര്‍മു, സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങള്‍ (എസ്എഐ) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഭരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രാപ്തമാകണമെന്ന് നിര്‍ദ്ദേശിച്ചു. മാത്രമല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ സ്വയം തയ്യാറാകണം.

അതുവഴി ഓഡിറ്റിംഗിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കാനാകും. ജി20 ഇന്ത്യന്‍ പ്രസിഡന്‍സിക്ക് കീഴില്‍ രണ്ടാമത് സായ് 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുര്‍മു. അറിഞ്ഞോ അറിയാതെയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്.

തൊഴില്‍ വിപണികളെ തടസ്സപ്പെടുത്താതെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അത് എത്രമാത്രം സാധ്യമാണ് എന്നത് തര്‍ക്കവിഷയമാണ് , അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിലെ ഗവേഷണ പ്രവര്‍ത്തനത്തില്‍ ഇന്ത്യ പിന്നിലാണെന്ന് ഓപ്പണ്‍ എഐ സ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു. വിവാദമായതിനെ തുടര്‍ന്ന് പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായി.

X
Top