Alt Image
സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 2050 ഓടെ മൂന്നിരട്ടിയാകുമെന്ന്വൻ ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രിവിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും ബജറ്റിൽ വാരിക്കോരിബജറ്റ് 2025: കർഷകർക്ക് തലോടൽ; സംരംഭകർക്കും നിരാശപ്പെടേണ്ട, സാധാരണക്കാർക്കായി നികുതി ഇളവ്

വിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും ബജറ്റിൽ വാരിക്കോരി

രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് വലിയ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കും. 8 കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കും. അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കും.

5 ഐ.ഐ.ടികളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് വിപുലമായ പദ്ധതികളാണുള്ളത്. കൂടാതെ ഐ.ഐ.ടികളിൽ 6500ൽ അധികം സീറ്റുകൾ അനുവദിക്കും. 2014ന് ശേഷം ആരംഭിച്ച സ്ഥാപനങ്ങളിലാണ് ഈ പരിഷ്ക്കാരങ്ങൾ നടപ്പാക്കുക.

ജില്ലാ ആശുപത്രികളിൽ ക്യാൻസർ സെന്ററുകൾ ആരംഭിക്കുമെന്ന പ്രധാന പ്രഖ്യാപനവും ധനമന്ത്രി നടത്തി. 36 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.200 ഡേ കെയർ ക്യാൻസർ സെന്ററുകൾ സ്ഥാപിക്കും

രോഗികളെ സഹായിക്കാൻ 13 പദ്ധതികൾ നടപ്പാക്കും.
പാഠപുസ്തകങ്ങൾ എല്ലാ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും. 50,000 ഗവ. സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബ് പദ്ധതി ആരംഭിക്കും. ഗവ. സെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കും. മെഡിക്കൽ വിദ്യാഭ്യാസത്തിനും ബജറ്റിൽ പരിഗണന ലഭിച്ചിട്ടുണ്ട്.

സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സീറ്റ് അനുവദിക്കും. ഇത്തരത്തിൽ 10,000 അധിക സീറ്റുകൾ അനുവദിക്കും. നിർമിത ബുദ്ധിക്ക് ബജറ്റിൽ വലിയ പരിഗണന ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. നിർമിത ബുദ്ധി മേഖലയിലെ വിദ്യാഭ്യാസത്തിന് 500 കോടി രൂപ അനുവദിച്ചു.

കൂടാതെ എ.ഐ വികസനത്തിന് 500 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

X
Top