
ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി, വാണിജ്യ സിലിണ്ടറിന് കൂടിയത് 351 രൂപ
ഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്.
ഇതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. പുതുക്കിയ വില ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
വാണിജ്യ സിലിണ്ടറിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 350 രൂപയുടെ വർധനയാണ് വരുത്തിയത്.
ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി. എല്ലാം മാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികൾ പുനഃ പരിശോധിക്കാറുണ്ട്.