
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികളിലൊന്നായ എൽഎസ് ഡിജിറ്റൽ, ഐഗേറ്റ് മുൻ സിഇഒ ഫനീഷ് മൂർത്തി, ഇൻക്രെഡ് സ്ഥാപകൻ ഭൂപീന്ദർ സിംഗ്, ഐഐഎഫ്എൽ വെൽത്ത് സിഇഒ കരൺ ഭഗത് എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം ഉന്നത നിക്ഷേപകരിൽ നിന്ന് ഏകദേശം 60 കോടി രൂപ സമാഹരിച്ചു.
ഈ മൂലധനം ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തും അതിന്റെ ബിസിനസ്സ് വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. ബ്ലാക്ക്‌സ്റ്റോൺ ഇന്ത്യയുടെ സീനിയർ എംഡി അമിത് ഡാൽമിയ, പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ സുധാൻഷു വാട്‌സ്, ഐഐഎഫ്എൽ ക്യാപിറ്റൽ സെയിൽസ് മേധാവി വാസുദേവ് ജഗന്നാഥ് എന്നിവരും ഇക്വിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി.
കൂടാതെ കമ്പനി ഹൈദരാബാദ് ആസ്ഥാനമായുള്ള യുഐ/യുഎക്‌സ് സ്ഥാപനമായ എഫ്1 സ്റ്റുഡിയോസിനെ ഏറ്റെടുക്കാൻ ഈ ഫണ്ട് ഉപയോഗിക്കും. F1 സ്റ്റുഡിയോസ് ഏറ്റെടുക്കുന്നതോടെ, എൽഎസ് ഡിജിറ്റൽ അതിന്റെ പോർട്ടഫോളിയോക്ക് കീഴിൽ ഉപയോക്തൃ ഇന്റർഫേസ്/യൂസർ എക്സ്പീരിയൻസ് (UI/UX) വൈദഗ്ധ്യം കൂട്ടിച്ചേർക്കുകയും വടക്കേ അമേരിക്കയിലേക്ക് പ്രവർത്തനം വിപുലീകരിക്കുകയും ചെയ്യും.
സന്തോഷ് ശുക്ലയും ധയൻ കുമാറും ചേർന്ന് 2012-ൽ സ്ഥാപിച്ച F1 സ്റ്റുഡിയോസ് 2021 സാമ്പത്തിക വർഷത്തിൽ 26 കോടി രൂപയുടെ വരുമാനം നേടിയിരുന്നു