രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മിഡില്‍ ഈസ്റ്റില്‍ സുപ്രധാന ഓര്‍ഡറുകള്‍ സ്വന്തമാക്കി എല്‍ ആന്‍ഡ് ടി

ന്യൂഡെല്‍ഹി: ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ചൊവ്വാഴ്ച തങ്ങളുടെ ഹൈഡ്രോകാര്‍ബണ്‍ ഡിവിഷന്‍ മിഡില്‍ ഈസ്റ്റിലെ ഒരു ക്ലയന്റില്‍ നിന്ന് സുപ്രധാന ഓര്‍ഡറുകള്‍ നേടിയതായി അറിയിച്ചു.

ഓര്‍ഡര്‍ മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 1,000 കോടി രൂപ മുതല്‍ 2,500 കോടി രൂപ വരെയാണ് ഓര്‍ഡറുകളുടെ പ്രധാന മൂല്യം.

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ (എല്‍&ടി) ഹൈഡ്രോകാര്‍ബണ്‍ വെര്‍ട്ടിക്കല്‍, എല്‍&ടി എനര്‍ജി ഹൈഡ്രോകാര്‍ബണ്‍ (എല്‍ടിഇഎച്ച്) മിഡില്‍ ഈസ്റ്റിലെ ഒരു പ്രമുഖ ക്ലയന്റില്‍നിന്ന് ഓണ്‍ഷോര്‍ ഓര്‍ഡറും ഓഫ്ഷോര്‍ ഓര്‍ഡറും നേടിയതായി ഇന്‍ഫ്രാസ്ട്രക്ചര്‍ മേജര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

ഓണ്‍ഷോര്‍ ഓര്‍ഡറിനായുള്ള പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ എഞ്ചിനീയറിംഗ്, സംഭരണം, ഗ്രൗണ്ട്-ഫ്‌ലെയര്‍ സിസ്റ്റത്തിന്റെ നിര്‍മ്മാണം, നിലവിലുള്ള സൗകര്യങ്ങള്‍ പൊളിച്ചുമാറ്റല്‍ എന്നിവ ഉള്‍പ്പെടുന്നു.

നിലവിലുള്ള ഓഫ്ഷോര്‍ പ്ലാറ്റ്ഫോമുകളിലെ ഷട്ട്ഡൗണ്‍ സിസ്റ്റങ്ങളുടെ നവീകരണം ഉള്‍പ്പെടെയുള്ള ബ്രൗണ്‍ഫീല്‍ഡ് ജോലികളാണ് ഓഫ്ഷോര്‍ ഓര്‍ഡറില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.

എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) പ്രോജക്ടുകള്‍, ഹൈടെക് നിര്‍മ്മാണം, സേവനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 23 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ.

X
Top