ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ജലസേചന പദ്ധതിക്കുള്ള ഓർഡർ സ്വന്തമാക്കി എൽ ആൻഡ് ടി കൺസ്ട്രക്ഷൻ

മുംബൈ: പുതിയ ഓർഡർ സ്വന്തമാക്കി എൽ ആൻഡ് ടി കൺസ്ട്രക്ഷൻ. ലോവർ സുക്തെൽ ജലസേചന പദ്ധതിക്കായി പ്രഷറൈസ്ഡ് അണ്ടർഗ്രൗണ്ട് പൈപ്പ് ലൈൻ ഇറിഗേഷൻ നെറ്റ്‌വർക്ക് സിസ്റ്റം നിർമിക്കുന്നതിനുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്.

ഇതിനായി കമ്പനിയുടെ കൺസ്ട്രക്ഷൻ വിഭാഗമായ എൽ ആൻഡ് ടി കൺസ്ട്രക്ഷൻ ഒഡീഷ സർക്കാരിന്റെ ജലവിഭവ വകുപ്പിൽ നിന്ന് ആവർത്തിച്ചുള്ള ഉത്തരവ് നേടിയതായി ലാർസൻ ആൻഡ് ടൂബ്രോ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. നിർദിഷ്ട ഓർഡറിന്റെ മൂല്യം 1000 കോടിയ്ക്കും 2500 കോടി രൂപയ്‌ക്കും ഇടയിലാണ്.

ഒഡീഷയിലെ ബലംഗീർ ജില്ലയിലെ കൾച്ചറബിൾ കമാൻഡ് ഏരിയയുടെ (സിസിഎ) 27,000 ഹെക്ടർ സ്ഥലത്ത് ജലം വിതരണം നടത്താനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എല്ലാ അനുബന്ധ ഇലക്‌ട്രോ മെക്കാനിക്കൽ, ഓട്ടോമേഷൻ ജോലികളുമുള്ള എംഎസ്, ഡിഐ, എച്ച്‌ഡിപിഇ പമ്പിംഗ് മെയിൻ & ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് എന്നിവയുടെ സർവേ, ഡിസൈൻ, എഞ്ചിനീയറിംഗ്, സപ്ലൈ, ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ എന്നിവ ഈ ഓർഡറിന്റെ പരിധിയിൽ വരും.

X
Top