മുംബൈ: എൽ&ടി കൺസ്ട്രക്ഷന് ഇന്ത്യയിലും വിദേശത്തുമായി പുതിയ ഓർഡറുകൾ ലഭിച്ചു. കമ്പനിയുടെ പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ ബിസിനസിനാണ് ഓർഡറുകൾ ലഭിച്ചത്. കമ്പനിയുടെ പ്രോജക്ട് വർഗ്ഗീകരണം അനുസരിച്ച് ഓർഡറുകൾക്ക് 1000 കോടി മുതൽ 2500 കോടി രൂപ വരെ മൂല്യമുണ്ട്.
ഗുജറാത്തിൽ 765 കെവി ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കുന്നതിനുള്ള ഓർഡറാണ് ആദ്യത്തേതെന്നും. ഇത് അന്തർ-സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റത്തിൽ നിന്നുള്ള ‘ലഭ്യമായ പവർ ട്രാൻസ്ഫർ കപ്പാസിറ്റി’ വർദ്ധിക്കുമെന്നും കമ്പനി അറിയിച്ചു.
കൂടാതെ സ്ഥാപനത്തിന് വടക്കുകിഴക്കൻ സംസ്ഥാനത്തെ വിതരണ സംവിധാനം നവീകരിക്കുന്നതിനുള്ള ഓർഡറും ലഭിച്ചു. ഈ പദ്ധതിയുടെ പരിധിയിൽ ഇടത്തരം, താഴ്ന്ന വോൾട്ടേജ് വിതരണ ശൃംഖലകളുടെ ശക്തിപ്പെടുത്തൽ ഉൾപ്പെടുന്നു.
ഇവയ്ക്ക് പുറമെ സ്ഥാപനത്തിന്റെ ടി & ഡി വിഭാഗം യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്നുള്ള അന്താരാഷ്ട്ര ഓർഡറുകൾ സ്വന്തമാക്കി. ഇതിൽ പുതിയ 132 കെവി സബ്‌സ്റ്റേഷനുകൾ നിർമ്മിക്കാനുള്ള ആവർത്തിച്ചുള്ള ഓർഡറുകളും, സൗദി അറേബ്യയിൽ 380kV ഓവർഹെഡ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ഓർഡറും ഉൾപ്പെടുന്നു.