രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എൻപിസിഐഎല്ലിൽ നിന്ന് സിവിൽ ഇൻഫ്രാസ്ട്രക്ചർ ഓർഡർ സ്വന്തമാക്കി എൽ & ടി

ന്യൂഡൽഹി: റാവത്ഭട്ട ആണവോർജ്ജ പദ്ധതിക്കായി പ്രകൃതിദത്തമായ ഡ്രാഫ്റ്റ് കൂളിംഗ് ടവറുകളും കൂളിംഗ് വാട്ടർ പമ്പ് ഹൗസും നിർമ്മിക്കുന്നതിനുള്ള സിവിൽ ഇൻഫ്രാസ്ട്രക്ചർ ഓർഡർ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് (എൻപിസിഐഎൽ) തങ്ങളുടെ നിർമാണ വിഭാഗം നേടിയതായി ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) അറിയിച്ചു.

ഒരു സുപ്രധാന ഓർഡറാണ് തങ്ങൾക്ക് ലഭിച്ചതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. പ്രകൃതിദത്ത ഡ്രാഫ്റ്റ് കൂളിംഗ് ടവറുകൾ, കൂളിംഗ് വാട്ടർ പമ്പ് ഹൗസുകൾ, കൂളിംഗ് വാട്ടർ പമ്പുകൾ, ടർബൈനിൽ നിന്ന് ചൂടുവെള്ളം എത്തിക്കുന്നതിനുള്ള വലിയ വ്യാസമുള്ള സ്റ്റീൽ പൈപ്പ് (CMLC) തുടങ്ങിയവയുടെ സ്ഥാപിക്കൽ, കമ്മീഷൻ ചെയ്യൽ എന്നിവ ഈ പ്രവർത്തനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.

36 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ്, നിർമ്മാണം, സാങ്കേതികവിദ്യ, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻഷ്യൽ സേവനങ്ങൾ എന്നിവയിൽ ബിസിനസ് താൽപ്പര്യങ്ങളുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയാണ് എൽ ആൻഡ് ടി ലിമിറ്റഡ്.

X
Top