ന്യൂഡൽഹി: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എൽ ആൻഡ് ടി കൺസ്ട്രക്ഷന്റെ ജല, മാലിന്യ സംസ്കരണ ബിസിനസിന് ‘പ്രധാനമായ’ ഓർഡറുകൾ ലഭിച്ചതായി എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ ഭീമനായ ലാർസൻ ആൻഡ് ടൂബ്രോ അറിയിച്ചു. കമ്പനിയുടെ പ്രൊജക്റ്റ് വർഗ്ഗീകരണം അനുസരിച്ച് 1,000 കോടി മുതൽ 2,500 കോടി വരെയാണ് ഓർഡറിന്റെ മൂല്യം.
എൽ ആൻഡ് ടി കൺസ്ട്രക്ഷന്റെ ജല, മലിനജല ശുദ്ധീകരണ ബിസിനസ്സ് സർക്കാരിന്റെ ജലവിഭവ വകുപ്പിൽ നിന്ന് ആവർത്തിച്ചുള്ള ഓർഡറുകൾ നേടിയതായും. അത് പ്രകാരം ഒഡീഷയിൽ ക്ലസ്റ്റർ XIX & ക്ലസ്റ്റർ XX മെഗാ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ നടപ്പിലാക്കുമെന്നും കമ്പനി ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.
ആനന്ദപൂർ ഇടത് മെയിൻ കനാൽ, ബിദ്യധർപൂർ ബാരേജ്, ഹഡഗർ റിസർവോയർ, ആനന്ദപൂർ ബാരേജ് & ഖർസുവ, കനി, ബൈതരാണി നദികൾ എന്നിവയിലുടനീളമുള്ള ഇൻടേക്ക് പോയിന്റുകൾ അടങ്ങുന്ന 23 ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളുടെ നിർവ്വഹണം ഓർഡറിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു.
ഇപിസി പ്രോജക്ടുകൾ, ഹൈടെക് നിർമ്മാണം, സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് എൽ ആൻഡ് ടി. ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിൽ ഇതിന് സാന്നിധ്യമുണ്ട്.