Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ക്യു 4നു ശേഷം എല്‍&ടി 6% ഇടിഞ്ഞു

മുന്‍നിര ബ്ലൂചിപ്‌ കമ്പനിയായ എല്‍&ടി 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ആറ്‌ ശതമാനം ഇടിഞ്ഞു.

ബുധനാഴ്ച 3486.85 രൂപയില്‍ ക്ലോസ്‌ ചെയ്‌ത എല്‍&ടി ഇന്നലെ രേഖപ്പെടുത്തിയ താഴ്‌ന്ന വില 3290 രൂപയാണ്‌.

സപ്ലൈ ശൃംഖലയിലെ തടസങ്ങള്‍ മൂലം നടപ്പു സാമ്പത്തിക വര്‍ഷം മാര്‍ജിന്‍ കുറയാന്‍ സാധ്യതയുണ്ടെന്ന എല്‍&ടിയുടെ നിഗമനമാണ്‌ ഓഹരി വിലയിലെ ഇടിവിന്‌ വഴിയൊരുക്കിയത്‌.

4396 കോടി രൂപയാണ്‌ എല്‍&ടി നാലാം ത്രൈമാസത്തില്‍ കൈവരിച്ച ലാഭം. 10 ശതമാനമാണ്‌ ലാഭവളര്‍ച്ച.

ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ആഗോള ബ്രോക്കറേജായ സിഎല്‍എസ്‌എ എല്‍&ടി വാങ്ങുക എന്ന ശുപാര്‍ശ നിലനിര്‍ത്തി. ലക്ഷ്യമാക്കുന്ന വില 4151 രൂപയാണ്‌.

മറ്റൊരു ആഗോള ബ്രോക്കറേജായ ആയ സിറ്റി 4936 രൂപയിലേക്ക്‌ എല്‍&ടി ഉയരാന്‍ സാധ്യതയുണ്ടെന്ന നിഗമനം മുന്നോട്ടുവെക്കുന്നു.

ബെര്‍ണ്‍സ്‌റ്റെയ്‌ന്‍ എല്‍&ടിക്ക്‌ നല്‍കിയിരിക്കുന്നത്‌ ഔട്ട്‌പെര്‍ഫോം എന്ന റേറ്റിംഗ്‌ ആണ്‌. 3800 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില.

X
Top