Alt Image
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ് സബ്സിഡിയറികളുടെ ലയനം പൂർത്തിയാക്കുന്നു

മുംബൈ : എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സ് സബ്‌സിഡിയറികളായ എൽ ആൻഡ് ടി ഫിനാൻസ് (LTF), എൽ ആൻഡ് ടി ഇൻഫ്രാ ക്രെഡിറ്റ് (LTICL),എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ട് ട്രസ്റ്റി എന്നിവയുടെ ലയനം പൂർത്തിയായതായി പ്രഖ്യാപിച്ചു.ഈ ലയനത്തോടെ, എല്ലാ വായ്പ നൽകുന്ന ബിസിനസുകളും ഒരു സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കും.

പ്രസ്തുത കമ്പനികളുടെ ബന്ധപ്പെട്ട ബോർഡുകൾ 2023 ജനുവരിയിൽ ലയന നിർദ്ദേശത്തിന് അംഗീകാരം നൽകുകയും ഷെയർഹോൾഡർമാർ, കടക്കാർ, റെഗുലേറ്ററി/ സ്റ്റാറ്റിയൂട്ടറി അധികാരികൾ എന്നിവരിൽ നിന്നുള്ള ആവശ്യമായ അനുമതികൾക്ക് ശേഷം പ്രക്രിയ പൂർത്തിയാക്കുകയും ചെയ്തു.

ആവശ്യമായ എല്ലാ അനുമതികളോടെയും ലയനം ഉദ്ദേശിച്ച സമയത്തിന് മുമ്പ് പൂർത്തിയായതായി എൽടിഎഫ്എച്ച് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിനനാഥ് ദുഭാഷി പറഞ്ഞു.

ലയനത്തോടെ, വളർച്ചയ്ക്കും നവീകരണത്തിനും ദീർഘകാല വിജയത്തിനുമുള്ള പുതിയ വഴികൾ തുറക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഈ ആനുകൂല്യങ്ങളെല്ലാം എല്ലാ പങ്കാളികൾക്കും സുസ്ഥിരമായ മൂല്യം സൃഷ്ടിക്കുന്ന മികച്ച ഭരണത്തിലേക്ക് നയിക്കും,” ദുഭാഷി കൂട്ടിച്ചേർത്തു.

ലയനത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നതാണ് സുപ്രധാനമായ ബാധ്യത മാനേജ്മെന്റ്, ഷെയർഹോൾഡർമാർക്ക് മെച്ചപ്പെട്ട റിട്ടേൺ നൽകാനുള്ള കഴിവ്, തടസ്സങ്ങളില്ലാതെ ആർബിഐ സ്കെയിൽ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പാലിക്കൽ, പ്രവർത്തനക്ഷമത എന്നിവ ഉൾപ്പെടുന്നു.

X
Top