ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

എല്‍ആന്റ്ടി ഫിനാന്‍സ്: മൂന്നാം പാദ അറ്റാദായത്തില്‍ 39 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: ഡിസംബറിലവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായം 39 ശതമാനമുയര്‍ത്തിയിരിക്കയാണ് എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്. 454 കോടി രൂപയാണ് മൂന്നാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ചെറുകിട വായ്പയിലെ വളര്‍ച്ചയാണ് നേട്ടത്തിന് പിന്നില്‍.

മൊത്തം വരുമാനം 80 ശതമാനമുയര്‍ന്ന് 5671.60 കോടി രൂപയായി. ചെറുകിട നികുതി കഴിച്ചുള്ള ലാഭം 76 ശതമാനമുയര്‍ന്ന് 394 രൂപ.. റീട്ടെയ്ല്‍ റിട്ടേണ്‍ ഓണ്‍ അസറ്റ്‌സ് (ആര്‍ഒഎ) 2.6 ശതമാനം.

അറ്റ പലിശ മാര്‍ജിന്‍ 6.31 ശതമാനത്തില്‍ നിന്നും 7.41 ശതമാനമായപ്പോള്‍ ഫീസും മറ്റ് വരുമാനവും ചേര്‍ത്ത അറ്റ പലിശ മാര്‍ജിന്‍ 8.80 ശതമാനമാണ്. അനുമതിയ്ക്ക് വിധേയമായി എല്‍ആന്റ്ടി ഫിനാന്‍സ്, എല്‍ആന്റ്ടി ഇന്‍ഫ്രാ ക്രെഡിറ്റ്, എല്‍ആന്റ്ടി മ്യൂച്വല്‍ ഫണ്ട് ട്രസ്റ്റി എന്നിവയുടെ ലയനവും കമ്പനി പ്രഖ്യാപിച്ചു.

1.65 ശതമാനം നേട്ടത്തില്‍ 92.45 രൂപയിലാണ് കമ്പനി ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top