Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നേട്ടമുണ്ടാക്കി എല്‍ആന്റ് ടി ഓഹരി, റെയില്‍വേ നീക്കിയിരിപ്പ് ദശാബ്ദത്തിലെ ഉയര്‍ന്നത്

മുംബൈ: മൂലധന നിക്ഷേപ തുക 33 ശതമാനം വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കിയതിന് പിന്നാലെ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ (എല്‍ ആന്‍ഡ് ടി) ഓഹരികള്‍ തിരിച്ചുകയറി. രാവിലെ 11:44 ന്, ഓഹരി 1.6 ശതമാനം ഉയര്‍ന്ന് 2,158.4 രൂപയിലാണുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപം, ഹരിത വളര്‍ച്ച എന്നിവയാണ് ഏഴ് മുന്‍ഗണനകളില്‍ ഉള്‍പ്പെടുന്നതെന്നും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ നിക്ഷേപം സമ്പദ്വ്യവസ്ഥയെ ഗുണപരമായി ബാധിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറയുന്നു.

ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ സംബന്ധിച്ച ചില നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ” സാമ്പത്തിക വീണ്ടെടുക്കല്‍ നിലനിര്‍ത്താന്‍ വരുമാനം / തൊഴില്‍ ഉത്തേജനം നല്‍കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് (റോഡുകള്‍, ഊര്‍ജം, വെള്ളം, താങ്ങാനാവുന്ന ഭവനങ്ങള്‍) സാധിക്കും,’ ബ്രോക്കറേജ് സ്ഥാപനം ഷെയര്‍ഖാന്‍ പ്രതികരിച്ചു.

നഗര ഇന്‍ഫ്രാ വികസന ഫണ്ടില്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം 10,000 കോടി രൂപ നിക്ഷേപിക്കും. റെയില്‍വേയ്ക്കായി 2.40 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. 2013-2014 ന് ശേഷമുണ്ടായ ഏറ്റവും വലിയ നീക്കിയിരിപ്പ്.

റെയില്‍വേയുമായി ബന്ധപ്പെട്ട കാപെക്സ് പ്രഖ്യാപനം എല്ലാ ഇപിസി അധിഷ്ഠിത കമ്പനികള്‍ക്കും വാഗണ്‍ നിര്‍മ്മാണ കമ്പനികള്‍ക്കും സിഗ്‌നലിംഗ്, ആശയവിനിമയം, ബെയറിംഗുകള്‍ എന്നീ മേഖലകള്‍ക്കും ഗുണം ചെയ്യും.

X
Top