Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ബിഎംഡബ്ല്യു ഗ്രൂപ്പിൽ നിന്ന് കരാർ സ്വന്തമാക്കി എൽ&ടി ടെക്നോളജി സർവീസസ്

മുംബൈ: ബിഎംഡബ്ല്യു ഗ്രൂപ്പിൽ നിന്ന് ഒന്നിലധികം വർഷത്തെ കരാർ സ്വന്തമാക്കി എൽ&ടി ടെക്നോളജി സർവീസസ്. ബിഎംഡബ്ല്യുവിന്റെ ഇൻഫോടെയ്ൻമെന്റ് കൺസോളുകളുടെ സ്യൂട്ടിനായി ഉയർന്ന നിലവാരമുള്ള എഞ്ചിനീയറിംഗ് സേവനങ്ങൾ നൽകുന്നതിനാണ് കരാർ.

ബിഎംഡബ്ല്യുവിന്റെ ഹൈബ്രിഡ് വാഹനങ്ങളുടെ ഇൻഫോടെയ്ൻമെന്റ് കൺസോളുകൾക്ക് ഉയർന്ന നിലവാരത്തിലുള്ള എഞ്ചിനീയറിംഗ് സേവനങ്ങൾ നൽകുന്നതിനായി യൂറോപ്യൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പിൽ നിന്ന് 5 വർഷത്തെ മൾട്ടി മില്യൺ ഡോളർ കരാർ നേടിയതായി എൽ ആൻഡ് ടി ടെക്നോളജി സർവീസസ് പ്രഖ്യാപിച്ചു.

കരാറിന് കീഴിൽ സോഫ്റ്റ്‌വെയർ ബിൽഡ് ആൻഡ് ഇന്റഗ്രേഷൻ, ഇൻഫോടെയ്ൻമെന്റ് വാലിഡേഷൻ, ഡിഫെക്റ്റ് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ എൽടിടിഎസ് എഞ്ചിനീയർമാരുടെ ടീം ബിഎംഡബ്ല്യുവിന് സേവനങ്ങൾ നൽകും. അതേസമയം കമ്പനിയുടെ ഓഹരികൾ 2.59 ശതമാനത്തിന്റെ നഷ്ടത്തിൽ 3575 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top