ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഗ്രീൻ എനർജിയിൽ 2.5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ എൽ ആൻഡ് ടി

മുംബൈ: ക്ലീൻ എനർജിയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താൻ ഗ്രീൻ പോർട്ട്‌ഫോളിയോയിൽ അടുത്ത 4 വർഷത്തിനുള്ളിൽ 2.5 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനും, ഓഫ്‌ഷോർ കാറ്റാടിപ്പാടങ്ങളിലേക്ക് ഘടകങ്ങൾ വിതരണം ചെയ്യാനും ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) പദ്ധതിയിടുന്നു.

ലോകം ഹരിത ഊർജത്തിലേക്ക് നീങ്ങുകയാണെന്നും ഈ രംഗത്ത് കമ്പനി നേതൃസ്ഥാനം വഹിക്കുന്നത് സ്വാഭാവികമാണെന്നും എൽ ആൻഡ് ടി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ (ഊർജ്ജം) സുബ്രഹ്മണ്യൻ ശർമ്മ പറഞ്ഞു. വിപണികൾ വികസിക്കുന്നതിനെ ആശ്രയിച്ച് അടുത്ത 3-4 വർഷത്തിനുള്ളിൽ 2.5 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നതെന്നും, ഇത് ഹരിത ഹൈഡ്രജൻ, സൗരോർജ്ജം, കാറ്റ് പദ്ധതികൾ എന്നിവയിലുടനീളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽ ആൻഡ് ടിയുടെ തന്ത്രപരമായ പഞ്ചവത്സര പദ്ധതിയായ ലക്ഷ്യ 2026-ന് കീഴിലുള്ള കാലാവസ്ഥാ നേതൃത്വ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് ഈ നീക്കം. ലക്ഷ്യ 2026-ന് കീഴിൽ, കമ്പനി ലക്ഷ്യമിടുന്നത് 2.7 ട്രില്യൺ രൂപയുടെ ഗ്രൂപ്പ് വരുമാനവും, 18% ഇക്വിറ്റി (RoE) വരുമാനവുമാണ്.

പഞ്ചവത്സര പദ്ധതി പ്രകാരം, കമ്പനി അതിന്റെ നോൺ-കോർ ബിസിനസുകളിൽ നിന്ന് പുറത്തുകടന്ന് കൊണ്ട്, ഡിജിറ്റൽ, ഇ-കൊമേഴ്സ് എന്നീ നൂതനമായ ബിസിനസ്സ് ഓഫറുകൾ വികസിപ്പിക്കുകയും പരിസ്ഥിതി, സാമൂഹിക, ഭരണം (ESG), ഷെയർഹോൾഡർ മൂല്യനിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

കൂടാതെ പുനരുൽപ്പാദിപ്പിക്കാവുന്ന മേഖലയിൽ ഓഫ്‌ഷോർ കമ്പനികൾക്ക് കാറ്റിൽ നിന്നുള്ള ഊർജ്ജ ഘടകങ്ങൾ നൽകാൻ എൽ & ടി പദ്ധതിയിടുന്നു. ഗുജറാത്തിലെ ഹസിറയിൽ, പ്രതിദിനം 45 കിലോ ഉൽപ്പാദന ശേഷിയുള്ള എൽ ആൻഡ് ടിയുടെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കഴിഞ്ഞ ദിവസം കമ്മീഷൻ ചെയ്തിരുന്നു.

റിഫൈനറികൾ, സ്റ്റീൽ, സിമന്റ് നിർമ്മാതാക്കൾ എന്നിവയുൾപ്പെടെ പൊതു-സ്വകാര്യ മേഖലകളിലെ ഒരു ഡസൻ കമ്പനിൾക്കായി ഗ്രീൻ ഹൈഡ്രജൻ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനായി സ്ഥാപനം ചർച്ച നടത്തിവരികയാണ് .

X
Top