Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ക്വാൽകോമുമായി കൈകോർത്ത് എൽ & ടി ടെക്‌നോളജി സർവീസസ്

മുംബൈ: ഹൈടെക് & ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ അവരുടെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് ആഗോള 5G പ്രൈവറ്റ് നെറ്റ്‌വർക്ക് വ്യവസായത്തിനായി എൻഡ്-ടു-എൻഡ് സൊല്യൂഷനുകൾ വിന്യസിക്കാൻ ക്വാൽകോം ടെക്‌നോളജീസ് ഇൻ‌കോർപ്പറേഷനുമായി സഹകരിക്കുന്നതായി പ്രഖ്യാപിച്ച് എൽ ആൻഡ് ടി ടെക്‌നോളജി സർവീസസ് ലിമിറ്റഡ്.

സഹകരണത്തിന് കീഴിൽ ഉൽപ്പാദനം, വെയർഹൗസിംഗ്/ലോജിസ്റ്റിക്സ് മേഖലയിലെ അന്തിമ ഉപഭോക്താക്കളുടെ പ്രയോജനത്തിനായി എൽടിടിഎസും ക്വാൽകോംമും അവരുടെ ടെലികമ്മ്യൂണിക്കേഷൻ സൊല്യൂഷനുകളിലും സേവനങ്ങളിലുമുള്ള പ്രധാന കഴിവുകൾ ഒരുമിച്ച് കൊണ്ടുവരുമെന്ന് എൽടിടിഎസ്‌ പ്രസ്താവനയിൽ പറഞ്ഞു.

നിർദ്ദിഷ്ട സഹകരണത്തിന്റെ ഭാഗമായി, പ്രീ-ഇന്റഗ്രേറ്റഡ് പിഎൻ സൊല്യൂഷനുകൾക്കൊപ്പം ചെറിയ സെല്ലുകളുടെ ഓട്ടോമേഷനും മാനേജ്മെന്റിനുമായി ക്വാൽകോം സ്വകാര്യ നെറ്റ്‌വർക്കുകളുടെ ആർഎഎൻ ഓട്ടോമേഷൻ സാങ്കേതികവിദ്യയിൽ ഏർപ്പെടും. അതേസമയം എഡ്ജ്-ടു-ക്ലൗഡ് ഓർക്കസ്ട്രേഷനും മാനേജ്മെന്റും ഉൾപ്പെടെയുള്ള എൻഡ്-ടു-എൻഡ് സിസ്റ്റം ഇന്റഗ്രേഷൻ, ഡിസൈൻ, ഉപയോഗ കേസുകൾ നടപ്പിലാക്കൽ, എൻജിനീയറിങ് കൺസൾട്ടിംഗ്, വിന്യാസ സേവനങ്ങൾ എന്നിവ നൽകാൻ എൽടിടിഎസ്‌ സഹായിക്കും.

കൂടാതെ 5G സ്വകാര്യ വയർലെസ് നെറ്റ്‌വർക്ക് സ്വീകാര്യത വർധിപ്പിക്കുന്നതിന് ക്വാൽകോമിന്റെ പിന്തുണയോടെ കമ്പനി ഒരു എഞ്ചിനീയറിംഗ് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്ന് എൽ & ടി ടെക്‌നോളജി സർവീസസ് പ്രസ്താവനയിൽ പറഞ്ഞു.

X
Top