ദുബായ്: പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഇന്ന് തുടക്കമാകും. നവംബർ അഞ്ചുവരെ നീളുന്ന മൂന്നുഘട്ട ഐപിഒയിലൂടെ 25% ഓഹരികളാണ് വിൽക്കുന്നത്.
മൊത്തം 258.2 കോടി ഓഹരികൾ വിൽപനയ്ക്കുണ്ട്. ഇതിൽ 89% ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കുള്ളതാണ് (ക്യുഐബി). 10% ഓഹരികൾ ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകർക്കായും ഒരു ശതമാനം ഓഹരികൾ യോഗ്യരായ ജീവനക്കാർക്കായും നീക്കിവച്ചിരിക്കുന്നു.
മൊത്തം 170-180 കോടി ഡോളർ (ഏകദേശം 15,120 കോടി രൂപവരെ) സമാഹരണമാണ് ലുലു റീറ്റെയ്ൽ ഉന്നമിടുന്നത്. കമ്പനിക്ക് 650-700 കോടി ഡോളർ (ഏകദേശം 58,800 കോടി രൂപവരെ) മൂല്യം (വാല്യൂവേഷൻ) വിലയിരുത്തിയാണിത്. റീറ്റെയ്ൽ നിക്ഷേപകർക്ക് മിനിമം 5,000 ദിർഹത്തിന്റെ അപേക്ഷയാണ് സമർപ്പിക്കാനാകുക (ഏകദേശം 1.14 ലക്ഷം രൂപ).
പിന്നീട് 1,000 ദിർഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങൾക്കായും അപേക്ഷിക്കാം. മിനിമം 1,000 ഓഹരികളാണ് റീറ്റെയ്ൽ നിക്ഷേപകർക്കും ക്യുഐബികൾക്കും ലഭിക്കുക. യോഗ്യരായ ജീവനക്കാർക്ക് ഇത് 2,000 ഓഹരികളാണ്. ക്യുഐബികൾക്ക് ചെലവിടാവുന്ന മിനിമം തുക 50 ലക്ഷം ദിർഹം (11.44 കോടി രൂപ).
റീറ്റെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബർ 5ന് അവസാനിക്കും. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീറ്റെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബർ 13നാണ് റീഫണ്ട് നൽകുക.
അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്) നവംബർ 14ന് ഓഹരികൾ ലിസ്റ്റ് ചെയ്തേക്കും.

2025ഓടെ സ്റ്റോറുകളുടെ എണ്ണം 270ലേകക് ഉയർത്താൻ ലുലു ലക്ഷ്യമിടുന്നു. സൗദി അറേബ്യൻ ഓഹരി വിപണിയിലും ലിസ്റ്റിങ് പരിഗണിക്കുന്നുണ്ടെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നെങ്കിലും ലുലു ഗ്രൂപ്പ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. സൗദിയിലെ ലിസ്റ്റിങ് പിന്നീട് പരിഗണിക്കുമെന്ന സൂചനയാണ് ചെയർമാൻ എം.എ. യൂസഫലി നൽകുന്നത്.
സൗദിയിലും യുഎഇയിലും ഇന്ത്യയിലും വിപണിവിപുലീകരണം ലുലു ശക്തമാക്കും. കടങ്ങൾ വീട്ടാനും ഐപിഒ വഴി സമാഹരിച്ച പണം പ്രയോജനപ്പെടുത്തും.